ലോക്ക് ഡൗണ്‍: ഒറ്റ, ഇരട്ട അക്ക നിയന്ത്രണം സംസ്ഥാന സര്‍ക്കാര്‍ നീക്കി

തിരുവനന്തപുരം: വാഹനങ്ങളിലെ ഒറ്റ, ഇരട്ട അക്ക നിയന്ത്രണം സംസ്ഥാന സര്‍ക്കാര്‍ നീക്കി. രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ഇനി തടസമില്ല. കണ്ടെയ്‌ന്‍െന്റ് സോണുകളില്‍ ഈ ഇളവുണ്ടാകില്ല. അവശ്യസര്‍വീസുകള്‍ക്കു മാത്രമാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ അനുമതിയുള്ളത്.

കേന്ദ്ര നിര്‍ദേശത്തില്‍ ഒറ്റ, ഇരട്ട അക്കത്തെക്കുറിച്ച് പരാമര്‍ശമില്ലാത്തതിനാല്‍ നിയന്ത്രണം ഉണ്ടാകില്ലെന്ന് ഗതാഗതവകുപ്പ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ പല സ്ഥലങ്ങളിലും പൊലീസ് ഒറ്റ, ഇരട്ട അക്ക നമ്പറുകളുടെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. ഇതു സംബന്ധിച്ച് പൊലീസിനു നിര്‍ദേശം നല്‍കിയതായി ഗതാഗത സെക്രട്ടറി പറഞ്ഞു. അതേസമയം, ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.

pathram:
Related Post
Leave a Comment