ഭക്ഷണപ്പൊതികള്‍ തയ്യാറാക്കി നല്‍കുന്ന ടൊവീനോ.. ചിത്രം വൈറല്‍

ഭക്ഷണപ്പൊതികള്‍ തയ്യാറാക്കി നല്‍കുന്ന നടന്‍ ടൊവീനോ തോമസിന്റെ ചിത്രം വൈറല്‍. കേരളാ പോലീസിനൊപ്പം സന്നദ്ധ പ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്ന നടന്റെ ചിത്രമാണ് വൈറലാവുന്നത്. കൊറോണ വൈറസിനെ തുരത്താന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ബുദ്ധിമുട്ടിലാഴ്ന്ന സാധാരണക്കാരുടെ വിശപ്പകറ്റാനാണ് താരവും സന്നദ്ധപ്രവര്‍ത്തകനായി രംഗത്ത് ഇറങ്ങിയത്.

കേരള പോലീസ് സംഘടിപ്പിക്കുന്ന ഒരു വയറൂട്ടാം ഒരു വിശപ്പകറ്റാം എന്ന പദ്ധതിയുടെ ഭാഗമായി നടന്ന ചടങ്ങിലാണ് ടൊവീനോ പങ്കാളിയായത്. മറ്റ് പ്രവര്‍ത്തകര്‍ക്കൊപ്പം ഭക്ഷണപ്പൊതികള്‍ തയ്യാറാക്കി നല്‍കുന്ന പ്രവൃത്തികളിലും താരം ഒപ്പം ചേര്‍ന്നു. നടന്‍മാരായ ദിനേശ്, കൈലാഷ് തുടങ്ങിയവരും കൊറോണ വൈറസ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ഈ പദ്ധതിയില്‍ പങ്കാളികളായി. സംഭവത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്‌

strong>
വിദേശത്തുള്ള ഇന്ത്യക്കാര്‍ വ്യാഴാഴ്ച മുതല്‍ തിരിച്ചെത്തും

pathram:
Related Post
Leave a Comment