ട്രംപ് ഗുജറാത്തില്‍ വന്നപ്പോള്‍ പൊടിച്ചത് 100 കോടി ; പാപപ്പെട്ട അതിഥി തൊളിലാളികള്‍ക്ക് വീട്ടിലേയ്ക്ക് പോകാന്‍ പണമില്ല,.. തൊഴിലാളികള്‍ക്കു നാട്ടിലേക്കു പോകാനുള്ള പണച്ചെലവ് കോണ്‍ഗ്രസ് വഹിക്കും

ന്യൂഡല്‍ഹി : കോവിഡ് ലോക്ഡൗണില്‍ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ കുടുങ്ങിയ അതിഥി തൊഴിലാളികള്‍ക്കു വീട്ടിലേക്കു തിരിച്ചെത്താന്‍ ട്രെയിന്‍ ടിക്കറ്റിനുള്ള തുക നല്‍കാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഗുജറാത്തില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ 100 കോടിയാണു ചെലവഴിച്ചത്. പിഎം കെയേഴ്‌സ് ഫണ്ടിലേക്കു റെയില്‍വെ 151 കോടി നല്‍കി. എന്നാല്‍ അതിഥി തൊഴിലാളികളെ സഹായിക്കാന്‍ കേന്ദ്രം തയാറല്ലെന്നും സോണിയ കുറ്റപ്പെടുത്തി.

ദുരിതവേളയില്‍ കേന്ദ്ര സര്‍ക്കാരും റെയില്‍വേയും ഈ തൊഴിലാളികളില്‍നിന്നു ട്രെയിന്‍ ടിക്കറ്റിനു പണം ഈടാക്കുന്നതു വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്നു. അതിഥി തൊഴിലാളികളെ സഹായിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം കേന്ദ്രം ചെവിക്കൊണ്ടില്ല. അതിനാല്‍, ആവശ്യക്കാരായ അതിഥി തൊഴിലാളികള്‍ക്കു നാട്ടിലേക്കു പോകാനുള്ള പണച്ചെലവ് അതതു സംസ്ഥാനത്തെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.’– സോണിയ പറഞ്ഞു. ലോക്ഡൗണ്‍ മൂന്നാം ഘട്ടത്തിലേക്കു കടന്നതോടെയാണു തൊഴിലാളികള്‍ക്കു അതതു സംസ്ഥാനങ്ങളിലേക്കു മടങ്ങാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്.

‘രാജ്യത്തിന്റെ വളര്‍ച്ചയുടെ അംബാസഡര്‍മാരും നട്ടെല്ലുമാണ് അതിഥി തൊഴിലാളികള്‍. വിദേശത്തു കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ സൗജന്യമായി വിമാനത്തില്‍ നാട്ടില്‍ എത്തിക്കേണ്ടതാണെന്ന് നമ്മുടെ സര്‍ക്കാരിന് എപ്പോഴാണു മനസ്സിലാവുക? പ്രധാനമന്ത്രിയുടെ കൊറോണ ഫണ്ടിലേക്ക് 151 കോടിയാണു റെയില്‍വെ മന്ത്രാലയം കൈമാറിയത്. ഇതേ ഉദാരത എന്താണു രാജ്യത്തിന്റെ അവിഭാജ്യ ഘടകമായ അതിഥി തൊഴിലാളികളോടു കാണിക്കാത്തത്.

ദുരിതപൂര്‍ണമായ സമയത്തു സൗജന്യ ട്രെയിന്‍ യാത്ര അവര്‍ക്കു കൊടുക്കാത്തത് എന്താണ്? നാലു മണിക്കൂര്‍ നോട്ടിസ് നല്‍കിയാണു ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ അതിഥി തൊഴിലാളികള്‍ക്കു വീടുകളിലേക്കു മടങ്ങാനുള്ള അവസരം നിഷേധിക്കപ്പെട്ടു. 1947നു ശേഷം ആദ്യമായാണ് ഇത്രയധികം മനുഷ്യരുടെ കൂട്ടങ്ങള്‍ നൂറുകണക്കിന് കിലോമീറ്റര്‍ നടക്കേണ്ട സാഹചര്യമുണ്ടായത്. അതും ഭക്ഷണമോ മരുന്നോ പണമോ ഗതാഗത സൗകര്യമോ ഒന്നുമില്ലാതെ. ലക്ഷക്കണക്കിന് തൊഴിലാളികളാണ് ഇപ്പോഴും പലഭാഗത്തായി വീടുകളിലേക്കു പോകാനുള്ള ആഗ്രഹവുമായി കഴിയുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular