കാറപകടന്‍ത്തില്‍ യുവനടന്‍ ബേസില്‍ ജോര്‍ജ്ജ് ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

കൊച്ചി: മൂവാറ്റുപുഴ മേക്കടമ്പില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലേക്കു കാര്‍ ഇടിച്ചുകയറി മൂന്നു പേര്‍ മരിച്ചു. നാല് പേര്‍ ഗുരുതരാവസ്ഥയില്‍. നിധിന്‍ (35) അശ്വിന്‍ (29) ബേസില്‍ ജോര്‍ജ് (30) എന്നിവരാണു മരിച്ചത്. രാത്രി ഒമ്പതു മണിയോടെയാണ് അപകടം.

‘പൂവള്ളിയും കുഞ്ഞാടും’ സിനിമയിലെ നായകനാണ് ബേസില്‍. വാളകം മേക്കടമ്പ് നടപ്പറമ്പേല്‍ ജോര്‍ജിന്റെ മകനാണ്. മാതാവ് സിജി, സഹോദരന്‍ ബെന്‍സില്‍. അഞ്ച് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ലിതീഷ് (30), സാഗര്‍ (19), അതിഥി തൊഴിലാളികളായ റമോണ്‍ ഷേഖ്, അമര്‍ ജയദീപ് എന്നിവര്‍ക്കാണ് അപകടത്തില്‍ പരുക്ക്.

വാളകത്തും സമീപ പ്രദേശത്തുമുള്ളവരാണു എല്ലാവരും. മരിച്ചവരും പരുക്കേറ്റവരും കോലഞ്ചേരി മെഡിക്കല്‍ കോളജില്‍. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അമിതവേഗമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

pathram:
Related Post
Leave a Comment