കൊറോണ: യുഎഇയില്‍ മരിച്ച മലയാളികളുടെ എണ്ണം 33 ആയി

ദുബായ് : യുഎഇയില്‍ ഒരു മലയാളി കൂടി കൊറോണ ബാധിച്ചു മരിച്ചു. തിരൂര്‍ താനൂര്‍ സ്വദേശി കമാലുദ്ദീന്‍ (52) കുളത്തുവട്ടിലാണ് ദുബായില്‍ മരിച്ചത്. അല്‍ ബറാഹ ആശുപത്രിയില്‍ ചികില്‍സയിലായിരിക്കെയാണ് അന്ത്യം. ഷാര്‍ജ കെഎംസിസിയുടെ സജീവപ്രവര്‍ത്തകനായിരുന്നു. 24 മണിക്കൂറിനിടെ നാലു മലയാളികളാണ് യുഎഇയില്‍ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് യുഎഇയില്‍ മരിച്ച മലയാളികളുടെ എണ്ണം 33 ആയി.

pathram:
Related Post
Leave a Comment