വാഷിങ്ടന്‍ : കോവിഡ് ബാധിച്ച് ശനിയാഴ്ച രാത്രിവരെ ലോകത്തു മരിച്ചത് 2.42 ലക്ഷത്തിലേറെ പേര്‍. 34.40 ലക്ഷത്തിലേറെ പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 66,271 പേര്‍ യുഎസില്‍ മാത്രം മരിച്ചു. 11,37,494 പേര്‍ക്കാണ് യുഎസില്‍ രോഗം ബാധിച്ചത്. ഇറ്റലിയില്‍ 28,710 പേരും സ്‌പെയിനില്‍ 25,100 പേരും മരിച്ചു.
ഇന്ത്യയില്‍ ശനിയാഴ്ച മാത്രം 2,411 കോവിഡ് കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്. രോഗികളുടെ എണ്ണത്തില്‍ ഒരു ദിവസമുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനയാണ് ഇത്. ഇതുവരെ രാജ്യത്ത് 37,776 പേര്‍ക്ക് രോഗം ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരണസംഖ്യ 1,223 ആയി. 24 മണിക്കൂറില്‍ 71 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ പ്രധാന നഗരങ്ങളായ ഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ് എന്നിവയെല്ലാം റെഡ് സോണിലാണ്.
രാജ്യത്ത് രോഗം ഭേദപ്പെടുന്നവരുടെ ശതമാനം 26.64 ആണ്. ഇതുവരെ 10,018 പേരുടെ രോഗം മാറി. ഏപ്രില്‍ 15 മുതല്‍ 30 വരെയുള്ള രണ്ടാഴ്ച കാലത്തിനിടയ്ക്ക് രാജ്യത്തെ ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 170ല്‍നിന്ന് 130 ആയി കുറഞ്ഞു. ഡല്‍ഹിയില്‍ ഏഴ് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. മുംബൈയില്‍ 547 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 27 പേര്‍ മരിച്ചു. ഇതോടെ മുംബൈയില്‍ മാത്രം രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 322 ആയി. മഹാരാഷ്ട്രയില്‍ 790 പുതിയ കേസുകളും 36 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
Leave a Comment