ഇന്ന് രണ്ട് ട്രെയ്‌നുകള്‍ എറണാകുളത്ത് നിന്നും ഒരു ട്രെയ്ന്‍ തിരുവനന്തപുരത്തുനിന്നും പുറപ്പെടും

ലോക്ക്ഡൗണ്‍ കാരണം കേരളത്തില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി ഇന്ന് രണ്ട് ട്രെയ്‌നുകള്‍ എറണാകുളത്ത് നിന്നും ഒരു ട്രെയ്ന്‍ തിരുവന്തപുത്തുനിന്നും പുറപ്പെടും.

തിരുവനന്തപുരത്തുനിന്നുള്ള ട്രെയ്ന്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് പുറപ്പെടുക ജാര്‍ഖണ്ഡിലെ ഹാത്തിയയിലെ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനില്‍ 1200 യാത്രക്കാരാണ് ഉണ്ടാവുക.
വൈകുന്നേരത്തോടുകൂടി എറണാകുളത്തും ആലുവയിലും നിന്നുമായിരിക്കും മറ്റുരണ്ട് ട്രെയ്‌നുകള്‍ പുറപ്പെടുക. പാറ്റ്‌നയിലേക്കും ഭുവനേശ്വറിലേക്കുമാണ് ഈ ട്രെയ്നുകള് യാത്ര തിരിക്കുന്നത്.

പാറ്റ്‌നയിലേക്കുള്ള ട്രെയ്ന്‍ ആലുവയില്‍ നിന്നും, ഭുവനേശ്വറിലേക്കുള്ള ട്രെയ്ന്‍ എറണാകുളത്ത് നിന്നുമാണ് പുറപ്പെടുക. കേരളത്തില്‍ നിന്നുള്ള ആദ്യ ട്രയ്ന്‍ ഇന്നലെ വൈകുന്നേരം ആലുവയില്‍ നിന്നും യാത്ര തിരിച്ചിരുന്നു.

1148 പേരുമായി ഇന്നലെ രാത്രിയോടുകൂടി ഒറീസ്സയിലേക്കാണ് ആദ്യ ട്രെയ്ന്‍ പുറപ്പെട്ടത്. നാട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച് രജിസ്റ്റര്‍ ചെയ്തവതില്‍ നിന്നും പൊലീസും ജില്ലാ ഭരണകൂടവും തയ്യാറാക്കിയ മുന്‍ഗണനാ പട്ടികയില്‍ നുന്നുമാണ് യാത്രക്കാരെ തെരഞ്ഞെടുത്തത്.

ബസ് മുഖേന പൊലീസാണ് ഇവരെ താമസസ്ഥലത്തുനിന്നും റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിച്ചത്. ഭക്ഷണവും ദാഹജലവും ഉള്‍പ്പെടെ നല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍ ഇവരെ ജന്മനാട്ടിലേക്ക് യാത്രയാക്കിയത്. ഇവര്‍ക്കുള്ള യാത്രാ ടിക്കറ്റുകളും ജില്ലാ ഭരണകൂടം ഇടെപെട്ടാണ് എടുത്തുനല്‍കിയത്.

pathram desk 2:
Leave a Comment