കോവിഡ് പശ്ചാത്തലത്തിൽ വായ്പകൾക്ക് പ്രഖ്യാപിച്ച മൂന്ന് മാസത്തെ മൊറട്ടോറിയം അനുകൂല്യം ബാങ്കുകൾ ഉപഭോക്താക്കൾക്ക് കൈമാറുന്നുണ്ടോയെന്ന് പരിശോധിക്കാൻ റിസർവ് ബാങ്കിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ആർബിഐയുടെ മൊറട്ടോറിയം വിജ്ഞാപനവുമായി ബന്ധപ്പെട്ടുള്ള ഒരു ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിസന്ധി ഘട്ടത്തിൽ ആർബിഐ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ എന്തുതന്നെ ആയാലും അതൊന്നും ബാങ്കുകൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നതെന്നും കോടതി നിരീക്ഷിച്ചു. ഇതിനായി കൃത്യമായി മാർഗനിർദേശങ്ങൾ ആവശ്യമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു.
പരാതിക്കാരൻ ഉന്നയിച്ച വിഷയങ്ങളുടെ അടിസ്ഥാനത്തിൽ ആർബിഐ പ്രഖ്യാപിച്ച നയങ്ങൾ ബാങ്കിങ് മേഖലയിൽ നടപ്പാക്കിയിട്ടുണ്ടോയെന്ന് റിസർവ് ബാങ്കിനോട് കൃത്യമായി നിരീക്ഷിക്കാനും കോടതി ആവശ്യപ്പെട്ടു.
Leave a Comment