കുളിക്കുന്ന വിഡിയോ പങ്കുവച്ച് നടി…600 മില്യന്‍ കാഴ്ചക്കാര്‍

സാമൂഹിക മാധ്യമങ്ങളിലെ മിന്നുന്ന താരമാണ് നടി ഉര്‍വ്വശി റൗട്ടേല. നടിയുടെ കുളിക്കുന്ന വിഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. 2015 ല്‍ മിസ് ദിവ പട്ടം നേടിയ ഉര്‍വ്വശി അതേ വര്‍ഷം മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുത്തിരുന്നു. സിനിമയിലും മോഡലിങിലും സജീവമായ താരം സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവക്കാറുണ്ട്.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് നടി താന്‍ കുളിക്കുന്ന വിഡിയോ ഇന്‍സ്റ്റ ഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഒട്ടനവധിപേര്‍ നടിയെ വിമര്‍ശിച്ച് രം ഗത്തെത്തി. കോവിഡ് ഭീതിയില്‍ രാജ്യം മുഴുവന്‍ ലോക്ക്ഡൗണില്‍ കഴിയുന്ന സാഹചര്യത്തില്‍ ഇത്തരം വിഡിയോകള്‍ പോസ്റ്റ് ചെയ്യരുതെന്നായിരുന്നു പ്രധാന ഉപദേശം.

എന്തായാലും ലോക്ക് ഡൗണ്‍ കാലത്ത് വീഡിയോ ഹിറ്റായി. 600 മില്യണിലധികം ആളുകളാണ് വിഡിയോ കണ്ടിരിക്കുന്നത്. വിമര്‍ശനങ്ങളെ വകവയ്ക്കാത്ത ഉര്‍വ്വശി തനിക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

pathram:
Related Post
Leave a Comment