വ്യവസായ പ്രമുഖന്‍ ദുബായില്‍ അന്തരിച്ചു

ദുബായ്: വ്യവസായ പ്രമുഖന്‍ മാനന്തവാടി അറയ്ക്കല്‍ പാലസിലെ ജോയി അറയ്ക്കല്‍ (50) ദുബായില്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയോടെയാണ് മരണം നടന്നത്.

മാനന്തവാടിക്കടുത്ത വഞ്ഞോട് സ്വദേശിയാണ് ജോയ് അറയ്ക്കല്‍. കുടുംബസമേതം ദുബായില്‍ ആയിരുന്നു താമസം. മൂന്നു മാസം മുമ്പാണ് നാട്ടില്‍ വന്ന് പോയത്. ജോയി അറയ്ക്കല്‍ ഒരു വര്‍ഷം മുമ്പ് മാനന്തവാടി ടൗണില്‍ നിര്‍മ്മിച്ച ‘ അറയ്ക്കല്‍ പാലസ്’ എന്ന വീട് കേരളത്തിലെ ഏറ്റവും വലിയ വീടുകളില്‍ ഒന്നാണെന്ന വിശേഷണം നേടിയതാണ്.

അരുണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന അദ്ദേഹം നിരവധി കമ്പനികളില്‍ ഡയറക്ടറും മാനേജിംഗ് ഡയറക്ടറും ആണ്. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിലൂടെ ശ്രദ്ധേയനായിരുന്നു ജോയി. ഭാര്യ: സെലിന്‍. മക്കള്‍: അരുണ്‍, ആഷ്‌ലി. പിതാവ് ഉലഹന്നാന്‍.

pathram:
Related Post
Leave a Comment