മലയാളി നഴ്‌സിന് പൊലീസിന്റെ മര്‍ദ്ദനം

രാജ്യതലസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്നും കുത്തനെ വര്‍ധനവുണ്ടായി. 183 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 30 ഇടങ്ങള്‍ രോഗം തീവ്രമായി ബാധിച്ച സ്ഥലങ്ങളാണ്. അതിനിടെ മലയാളി നഴ്‌സിന് ഇവിടെ പൊലീസിന്റെ മര്‍ദ്ദനമേറ്റതായി പരാതി ഉയര്‍ന്നിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന് നേരെയാണ് ആക്രമണം ഉണ്ടായത്.

ഐഡി കാര്‍ഡ് കാണിക്കുന്നതിനിടെ പൊലീസുകാരന്‍ കൈയിലും പുറത്തും അടിച്ചെന്നാണ് പശ്ചിമ വിഹാറിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സായ വിഷ്ണുവിന്റെ പരാതി.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ഇന്ന് രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 1574 ആയി. സംസ്ഥാനത്ത് ഇതുവരെ 107 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. മുംബൈയില്‍ മാത്രം 251 തീവ്ര ബാധിത മേഖലകള്‍ ഉണ്ടെന്ന് കണ്ടെത്തി. ആന്ധ്രപ്രദേശില്‍ ഇന്ന് 16 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 381 ആയി.

ഗുജറാത്തില്‍ ഇന്ന് 70 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 378 ആയി ഉയര്‍ന്നു. 19 പേരാണ് ഇവിടെ ഇതിനോടകം മരിച്ചത്. 33 പേര്‍ക്ക് രോഗം ഭേദമായി. തെലങ്കാനയിലും ഇന്ന് 16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗികളുടെ എണ്ണം 487 ആണ്. സംസ്ഥാനത്തു 101 ഇടങ്ങള്‍ രോഗം തീവ്രമായി ബാധിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular