ക്ലോസറ്റിലെ വെള്ളംകൊണ്ട് ഭാര്യയ്ക്ക് ചായ ഉണ്ടാക്കുന്ന വീഡിയോ പ്രചരിപ്പിച്ച സെലിബ്രിറ്റിക്ക് സംഭവിച്ചത്…

ക്ലോസറ്റിലെ വെള്ളം എടുത്ത് ഭാര്യയ്ക്ക് ചായ ഉണ്ടാക്കി നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച യുവാവ് മക്കയില്‍ അറസ്റ്റില്‍. സോഷ്യല്‍ മീഡിയയിലെ സെലിബ്രറ്റിയായ ഹാനി അല്‍ഹല്‍വാനിയെയാണ് മക്ക പോലീസിന്റെ പിടിയിലായത്.

വൈറലാകാനും ചെറിയൊരു തമാശയ്ക്കും വേണ്ടി ക്ലോസറ്റിലെ വെള്ളമെടുത്ത് ചായയുണ്ടാക്കിയ വീഡിയോ ദൃശ്യങ്ങള്‍ ഇയാള്‍ സനാപ്ചാറ്റിലൂടെ പുറത്തുവിട്ടിരുന്നു. ഇതാണ് ഇയാള്‍ക്ക് വിനയായത്.

ഇയാളുടെ ഫോളോവേഴ്‌സില്‍ ഭൂരിഭാഗവും കൗമാരക്കാരാണെന്നും അവര്‍ ഇത് അനുകരിക്കാന്‍ സാധ്യതയുണ്ടെന്നും അത് അപകടങ്ങള്‍ക്ക് ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ രംഗത്തെത്തിയതോടെയാണ് സംഗതി വഷളായത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ആയിരുന്നു അറസ്റ്റ്. എന്നാല്‍, തമാശയ്ക്കായി ചെയ്ത വീഡിയോ ആയിരുന്നു അതെന്നും ഭാര്യ എതിര്‍ത്തതോടെ വീഡിയോ നീക്കം ചെയ്തിരുന്നുവെന്നും യുവാവ് പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular