സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ല…

കേരളത്തില്‍ ഇന്ന് 9 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നാല് പേര്‍ കാസര്‍കോടും, മൂന്ന് പേര്‍ കണ്ണൂരിലും കൊല്ലം, മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം ബാധിച്ചത്. സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി രോഗം ഭേദമായെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളത് 263 പേരാണ്.

ലോക്ക് ഡൗണ്‍ വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് കേന്ദ്രത്തിനു നല്‍കി. സംസ്ഥാനത്തില്‍ നിലവില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി. എങ്കിലും അടുത്ത മാസങ്ങളിലേക്കായി സംഭരണം നടത്തും.
കര്‍ഷകരില്‍ നിന്ന് കൃഷി വകുപ്പ് പച്ചക്കറികള്‍ സംഭരിക്കുമെന്ന് മുഖ്യമന്ത്രി, വിഷു ഈസ്റ്റര്‍ വിപണിക്കായുള്ള പച്ചക്കറി കൃഷി വകുപ്പ് കര്‍ഷക വിപണികള്‍ വഴി സംഭരിക്കും.

കരിചന്തയും പൂഴ്ത്തിവയ്പ്പും അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി. റേഷന്‍ വിതരണത്തില്‍ നല്ല മുന്നേറ്റം ഉണ്ടാക്കാനായി.

pathram:
Related Post
Leave a Comment