നടി കീര്‍ത്തി സുരേഷിന്റെ വിവാഹവാര്‍ത്തയായിരുന്നു കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. പ്രമുഖ വ്യവസായിയുമായി കീര്‍ത്തിയുടെ വിവാഹം ഉറപ്പിച്ചെന്നും വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമാണ് ഇതെന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാലിപ്പോള്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് കീര്‍ത്തി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കീര്‍ത്തി വിവാഹ വാര്‍ത്തയോട് പ്രതികരിച്ചത്.
”ആ വാര്‍ത്ത എനിക്കും ഒരു സര്‍െ്രെപസായിരുന്നു. എങ്ങനെയാണ് അത്തരമൊരു വാര്‍ത്ത പടര്‍ന്നതെന്ന് എനിക്കറിയില്ല. ഒന്നു ഞാന്‍ വ്യക്തമായി പറയാം. അത്തരം പ്ലാനുകളൊന്നും ഇപ്പോള്‍ ഇല്ല. ഉടനെ തന്നെ വിവാഹം കഴിക്കാനും തീരുമാനിച്ചിട്ടില്ല,” കീര്‍ത്തി പറയുന്നു.
വിഖ്യാത അഭിനേത്രി സാവിത്രിയുടെ ജീവിതം പറഞ്ഞ മഹാനടിക്ക് ശേഷം തെന്നിന്ത്യയിലെ തിരക്കേറിയ താരമായി മാറിയിരിക്കുകയാണ് കീര്‍ത്തി. ചിത്രത്തിലെ സാവിത്രിയായുള്ള പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും താരത്തെ തേടിയെത്തിയിരുന്നു
നാഗേഷ് കുകുനൂരിന്റെ ‘ഗുഡ് ലക്ക് സഖി’യില്‍ അഭിനയിച്ചുവരികയായിരുന്നു കീര്‍ത്തി. ചിത്രത്തില്‍ ഒരു ഷാര്‍പ്പ് ഷൂട്ടറുടെ വേഷത്തിലാണ് കീര്‍ത്തി എത്തുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് കീര്‍ത്തിയുടെ മലയാള ചിത്രം. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആര്‍ച്ച എന്ന കഥാപാത്രത്തെയാണ് കീര്‍ത്തി അവതരിപ്പിക്കുന്നത്.