ന്യൂഡല്‍ഹി: ഡല്‍ഹിയെ വാരിക്കോരി സഹായിച്ച്മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ലോക്‌സഭാംഗവുമായ ഗൗതം ഗംഭീര്‍. കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് വീണ്ടും സഹായം പ്രഖ്യാപിച്ചിരിക്കുകയാണ് ഗൗതം ഗംഭീര്‍. ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ എംപി പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ കൂടി അനുവദിക്കുന്നതായി ഗംഭീര്‍ പ്രഖ്യാപിച്ചു. ഉപകരണങ്ങള്‍ വാങ്ങാന്‍ പണമില്ലെന്ന ഡല്‍ഹി സര്‍ക്കാരിന്റെ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് 50 ലക്ഷം രൂപ അനുവദിക്കുന്നതെന്ന് ഗംഭീര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇതേ ആവശ്യത്തിനായി രണ്ടാഴ്ച മുന്‍പും ഗംഭീര്‍ എംപി ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതോടെ ആകെ തുക ഒരു കോടിയായി ഉയര്‍ന്നു.
ഇതിനു പുറമെ ഒരു കോടി രൂപ കൂടി കോവിഡിനെതിരായ പോരാട്ടത്തിനായി ഗംഭീര്‍ അനുവദിച്ചിരുന്നു. മാത്രമല്ല, രണ്ടു വര്‍ഷത്തെ ശമ്പളവും പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്ക് നല്‍കി. രണ്ടു വര്‍ഷത്തെ ശമ്പളം പൂര്‍ണമായും സംഭാവന നല്‍കിയ ഗംഭീറിന്റെ നടപടിയെ കയ്യടികളോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ഇതിനു പിന്നാലെയാണ് ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കായി 50 ലക്ഷം രൂപ കൂടി ഈസ്റ്റ് ഡല്‍ഹിയില്‍നിന്നുള്ള എംപിയായ ഗംഭീര്‍ അനുവദിച്ചത്.
‘ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ഉപമുഖ്യമന്ത്രിയും കൂടുതല്‍ പണം ആവശ്യമാണെന്ന് പറയുന്നു. ഇതിനു മുന്‍പ് പ്രാദേശിക വികസന ഫണ്ടില്‍നിന്ന് ഞാന്‍ അനുവദിച്ച 50 ലക്ഷം രൂപ വാങ്ങാന്‍ അവരുടെ കനത്ത ഈഗോ സമ്മതിച്ചില്ലെങ്കിലും വീണ്ടുമൊരു 50 ലക്ഷം രൂപ കൂടി അനുവദിക്കുകയാണ്. നിരപരാധികളായ മനുഷ്യര്‍ ബുദ്ധിമുട്ടേണ്ട കാര്യമില്ലല്ലോ. ഈ ഒരു കോടി രൂപകൊണ്ട് മാസ്‌കുകളും ഏറ്റവും അത്യാവശ്യമുള്ള ഉപകരണങ്ങളും വാങ്ങാം. ഡല്‍ഹിക്ക് അവര്‍ വേണ്ടത്ര പ്രാധാന്യം നല്‍കുമെന്നാണ് പ്രതീക്ഷ’ – ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു.
ഇതിനൊപ്പം, 50 ലക്ഷം രൂപ അനുവദിക്കുന്ന കാര്യം അറിയിച്ചുകൊണ്ട് ഡല്‍ഹി മുഖ്യമന്ത്രിക്ക് അയച്ച കത്തും ഗംഭീര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
‘ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ ഉപകരണങ്ങളുടെ ആവശ്യം ഏറുന്ന സാഹചര്യത്തില്‍ കടുത്ത ക്ഷാമം നേരിടുന്നതായും കൂടുതല്‍ പണം വേണമെന്നും !ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പ്രസ്താവന കണ്ടു. രണ്ടാഴ്ച മുന്‍പ് പ്രഖ്യാപിച്ച 50 ലക്ഷത്തിനു പുറമെ, പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ കൂടി അനുവദിക്കുന്നു. കോവിഡ് 19 രോഗികളുടെ ചികിത്സയ്ക്കും രോഗികളെ ശുശ്രൂഷിക്കുന്നവര്‍ക്ക് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാനും ഈ തുക ഉപയോഗിക്കുമല്ലോ. ഇതുമായി ബന്ധപ്പെട്ട് അടിയന്തര ആവശ്യങ്ങള്‍ എന്റെ ഓഫിസില്‍ അറിയിക്കാന്‍ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്താന്‍ അഭ്യര്‍ഥിക്കുന്നു. ഈ ദുരിത സമയത്ത് ഡല്‍ഹിയിലെ ജനങ്ങളുടെ ക്ഷേമത്തിനാണ് അടിയന്തര പ്രാധാന്യം നല്‍കേണ്ടത്’ – കത്തില്‍ ഗംഭീര്‍ എഴുതി.
Leave a Comment