കൊറോണ രോഗം ബാധിച്ചു മലയാളി മരിച്ചു

ന്യൂയോര്‍ക്ക്: യുഎസില്‍ കൊറോണ രോഗം ബാധിച്ചു മലയാളി മരിച്ചു. ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട് അതോറിറ്റി ഉദ്യോഗസ്ഥന്‍ തങ്കച്ചന്‍ ഇഞ്ചനാട്ടാണ് (51) മരിച്ചത്. ഇതോടെ യുഎസില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. കോവിഡ് ബാധിച്ചു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. ന്യൂയോര്‍ക്ക് ക്വീന്‍സിലായിരുന്നു താമസം. തൊടുപുഴ മുട്ടം സ്വദേശിയും ഇഞ്ചനാട്ട് കുടുംബാംഗവുമാണ്. ഭാര്യ ഷീബ, മക്കള്‍: മാത്യൂസ്, സിറില്‍. സംസ്‌കാരം സംബന്ധിച്ചുള്ള വിവരങ്ങള്‍ പിന്നീട്. നേരത്തേ ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട് അതോറിറ്റിയിലെ മറ്റൊരു മലയാളി ജീവനക്കാരനും കോവിഡ് രോഗം ബാധിച്ചു മരിച്ചിരുന്നു.

pathram:
Related Post
Leave a Comment