കോവിഡ് രോഗി 1500 പേര്‍ക്ക് ഭക്ഷണം നല്‍കി…, പിന്നീട് സംഭവിച്ചത്…

മധ്യപ്രദേശില്‍ പ്രവാസിക്കും 11 കുടുംബാംഗങ്ങള്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. മാര്‍ച്ച് 17ന് ദുബായില്‍നിന്ന് മധ്യപ്രദേശിലെ മോറേനയില്‍ എത്തിയ സുരേഷ് എന്ന പ്രവാസിക്കാണ് കോവിഡ്–19 സ്ഥിരീകരിച്ചത്. അമ്മയുടെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായി ഇയാള്‍ മാര്‍ച്ച് 20ന് നടത്തിയ ചടങ്ങില്‍ 1500 ഓളം പേര്‍ പങ്കെടുത്തതായി സ്ഥിരീകരിച്ചതോടെ സല്‍ക്കാരം നടന്ന ഗ്രാമം അധികൃതര്‍ അടച്ചിട്ടു. ദുബായില്‍നിന്ന് പുറപ്പെടുന്നതിനു മുന്‍പ് സുരേഷിന് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

മാര്‍ച്ച് 25ന് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി, നാല് ദിവസങ്ങള്‍ക്കുശേഷം മാത്രമാണ് ഇയാളും ഭാര്യയും ആശുപത്രിയില്‍ പരിശോധനയ്ക്കായി എത്തിയത്. കഴിഞ്ഞ വ്യാഴായ്ച ദമ്പതികള്‍ക്കു കോവിഡ്–19 സ്ഥിരീകരിച്ചതോടെ ഇവരുമായി ഇടപഴകിയവരോടു ക്വാറന്റീനില്‍ പോകാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.

കോവിഡ്–19 ടെസ്റ്റിനു വിധേയമാക്കിയ ഇയാളുടെ 23 ബന്ധുക്കളില്‍ 10 പേര്‍ക്കും കോവിഡ്–19 സ്ഥിരീകരിച്ചതോടെ ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും കണ്ടെത്താന്‍ അധികൃതര്‍ ശ്രമം തുടങ്ങി. കോവിഡ്–19 സ്ഥിരീകരിച്ച 12 പേരില്‍ 8 പേരും സ്ത്രീകളാണ്.

ഇതിനിടെ രാജ്യത്ത് കോവിഡ് 19 ബാധിച്ച് ഇന്നും മൂന്നുപേര്‍ മരിച്ചു. കര്‍ണാടകയിലും രാജ്യസ്ഥാനിലും മധ്യപ്രദേശിലുമാണ് കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3000 കടന്നു. 24 മണിക്കൂറിനിടെ 601 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തത്.

pathram:
Leave a Comment