വീട്ടില്‍ വെറുതെയിരിക്കുകയല്ല മഞ്ജുവാര്യര്‍ കാണാം അടിപൊളി വിഡിയോ…

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീടിനുള്ളില്‍ തന്നെ കഴിയുകയാണ് എല്ലാവരും. സിനിമ താരങ്ങളും ഷൂട്ടിങ്ങും മറ്റു തിരക്കുകളും ഇല്ലാതെ വീട്ടില്‍ തന്നെ ഇരിക്കുകയാണ്. ഓരോരുത്തരും കൊറോണ ബോധവത്കരണത്തിന്റെ ഭാഗമാകുന്നുണ്ടെങ്കിലും വീടിനുള്ളില്‍ കഴിയുമ്പോള്‍ സമയം ചിലവഴിക്കുന്നതെങ്ങനെ എന്നും പങ്കുവയ്ക്കാറുണ്ട്.

ഇപ്പോള്‍ മഞ്ജു വാര്യര്‍ തന്റെ നൃത്ത പരിശീലനത്തിന്റെ വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. വീടിനുള്ളിലാണ് നടി നൃത്തം ചെയ്യുന്നത്. മഞ്ജു വാര്യര്‍ പൊതുവേദികളില്‍ എത്തുമ്പോള്‍ നൃത്തം ചെയ്യാന്‍ എപ്പോഴും ആളുകള്‍ ആവശ്യപ്പെടാറുള്ളതാണ്. പൊതുചടങ്ങുകളില്‍ നൃത്തം ചെയ്യുന്ന മഞ്ജു വാര്യരുടെ വീഡിയോ മുന്‍പും തരംഗമായിരുന്നു.

അടുത്തിടെ ലോക്ക് ഡൌണ്‍ ദിനങ്ങള്‍ നൃത്തത്തിനായി മാറ്റിവെച്ചിരിക്കുന്നതായി നടി അനുസിത്താരയും പങ്കുവെച്ചിരുന്നു. നടന്‍ കുഞ്ചാക്കോ ബോബന്‍ മകന്‍ ഇസഹാക്കിനോപ്പം നിമിഷങ്ങള്‍ ചിലവഴിക്കുകയാണ്.

pathram:
Related Post
Leave a Comment