കൊറോണ ; പത്തനംതിട്ട സ്വദേശി മരിച്ചു

ന്യൂയോര്‍ക്ക് : കൊറോണ് ബാധിച്ച് യുഎസില്‍ മലയാളി മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡാണ് (43) മരിച്ചത്. ന്യൂയോര്‍ക്ക് മെട്രോപൊലിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥനാണ്. തിവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

അതേസമയം രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 224 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇതോടെ രാജ്യത്തെ മൊത്തം കൊറോണ ബാധിതരുടെ എണ്ണം 1251 ആയി. 1117 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 102 പേരുടെ രോഗം ഭേദമായി. 32 പേര്‍ മരണമടഞ്ഞു.

രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ 72 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊറോണ രോഗികളുടെ എണ്ണം 302 ആയി. ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ മുംബൈയിലാണ്. മൂന്ന് പേര്‍ നഗറില്‍ നിന്നുള്ളവരും. പൂനെ, താനെ, കല്യാണ്‍, നവി മുംബൈ, വാഷി എന്നിവടങ്ങളില്‍ രണ്ട് പേര്‍ക്ക് വീതവും കൊറോണ സ്ഥിരീകരിച്ചു.

pathram:
Related Post
Leave a Comment