തൊഴിലാളികളുടെ നെറ്റിയില്‍ ‘ഞാന്‍ ലോക്ക്‌ഡോണ്‍ ലംഘിച്ചു’ എന്നെഴുതി പൊലീസ്

തൊഴിലാളികളുടെ നെറ്റിയില്‍ ‘ലോക്ക്ഡൗണ്‍ ലംഘിച്ചു’ എന്ന് എഴുതിയ മധ്യപ്രദേശ് പോലീസിന്റെ നടപടി വിവാദത്തില്‍. ഉത്തര്‍പ്രദേശില്‍നിന്നെത്തിയ മൂന്നു തൊഴിലാളികളെയാണു ഛത്തര്‍പുര്‍ ജില്ലയിലെ ഗൗരിഹാര്‍ പോലീസ് കഴിഞ്ഞദിവസം ഇത്തരത്തില്‍ അപമാനിച്ചത്. വഴിയില്‍നിന്നു പിടികൂടിയ തൊഴിലാളികളെ ചോദ്യം ചെയ്ത ശേഷം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍, ഡോക്ടറെ കാത്തിരിക്കുന്നതിനിടെ സ്ഥലത്തെത്തിയ വനിതാ സബ് ഇന്‍സ്‌പെക്ടര്‍ ഇവരോടു കയര്‍ത്തു. ഇതിനു പിന്നാലെ ഉദ്യോഗസ്ഥ തൊഴിലാളികളുടെ നെറ്റിയില്‍ ‘ഞാന്‍ ലോക്ക്ഡൗണ്‍ ഉത്തരവ് ലംഘിച്ചു, എന്നില്‍നിന്ന് അകലം പാലിക്കുക’ എന്ന് എഴുതിയത്.

ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവം വിവാദമായതോടെ ഇന്‍സ്‌പെക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി ഛത്തര്‍പുര്‍ എസ്.പി. അറിയിച്ചു. ഇത്തരത്തില്‍ പെരുമാറരുതെന്ന് പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

pathram:
Related Post
Leave a Comment