യുവാവിനെ തട്ടിക്കൊണ്ടുപോയി ബലമായി വിവാഹം കഴിപ്പിച്ചു… പിന്നീട് സംഭവിച്ചത്…

യുവാവിനെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചു. ബിഹാറിലെ പട്‌നയില്‍ ആണ് 25കാരനെ തട്ടിക്കൊണ്ട് പോയി ബലമായി വിവാഹം ചെയ്യിച്ചത്. സംഭവത്തില്‍ യുവാവിന്റെ പിതാവ് പരാതി നല്‍കി. എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്തില്ല. വൈശാലിയില്‍ മാര്‍ച്ച് 24നാണ് സംഭവം ഉണ്ടായത്.

ഡോക്ടറെ കാണാനായി അച്ഛനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന അമിത് എന്ന യുവാവിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. കാറിലെത്തിയ അഞ്ചംഗസംഘം അമിത്തിനെയും അച്ഛനെയും നടുറോഡില്‍ തടഞ്ഞുനിര്‍ത്തിയ ശേഷം കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. തൊട്ടടുത്ത ഗ്രാമമായ ബരുണ റാസല്‍പുരിലെത്തിച്ച ശേഷം അമിത്തിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഒരു പെണ്‍കുട്ടിയുമായി വിവാഹം കഴിപ്പിക്കുകയായിരുന്നു. യുവാവ് എതിര്‍തെങ്കിലും ബലമായി പിടിച്ചുവച്ച് ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

യുവാവിന്റെ പിതാവ് ഇവിടെ നിന്ന് രക്ഷപ്പെടുകയും പോലീസ് സ്‌റ്റേഷനില്‍ എത്തി വിവരം അറിയിക്കുകയും ചെയ്തു. പോലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി അമിത്തിനെ രക്ഷപ്പെടുത്തി. പെണ്‍കുട്ടിക്കൊപ്പം ജീവിക്കാന്‍ താല്‍പര്യമില്ലെന്ന് ഇയാള്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം പറഞ്ഞയച്ചു. അഞ്ച് പേര്‍ക്കെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല.

pathram:
Related Post
Leave a Comment