‘ഓര്‍ക്കുമ്പോ!ള്‍ പേടിയാകുന്നു. മാര്‍ച്ച് 8നു രാവിലെ ദുബായില്‍നിന്നു യുഎസിലേക്കു വിമാനം കയറി. ഇന്ത്യന്‍ വെല്‍സില്‍ നടക്കുന്ന ടെന്നിസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുകയായിരുന്നു ലക്ഷ്യം. 20 മണിക്കൂര്‍ യാത്രയ്ക്കു ശേഷമാണ് ഇന്ത്യന്‍ വെല്‍സിലെത്തിയത്. അവിടെയെത്തി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആ വാര്‍ത്തയെത്തി: കോവിഡ് മൂലം ടൂര്‍ണമെന്റ് റദ്ദാക്കി
ഞങ്ങള്‍, ഞാനും പിതാവ് ഇമ്രാന്‍ മിര്‍സയും, തകര്‍ന്നുപോയി. കാര്യങ്ങളുടെ ഗൗരവം ഞങ്ങള്‍ക്കു ശരിക്കു ബോധ്യപ്പെട്ടത് അപ്പോഴാണ്. ലോകത്തു പലയിടത്തെയും വാര്‍ത്തകള്‍ അറിഞ്ഞിരുന്നെങ്കിലും കോവിഡ് ഇത്തരത്തില്‍ ഞങ്ങളെ ബാധിക്കുമെന്നു വിചാരിച്ചിരുന്നില്ല. ടൂര്‍ണമെന്റ് റദ്ദാക്കിയെന്നറിഞ്ഞപ്പോള്‍ വിറച്ചുപോയി. രോഗം എന്റെ അടുത്തെത്തിയെന്നു തോന്നി. ഉടന്‍ ഞാനും പിതാവും ഹൈദരാബാദിലേക്കു മടങ്ങാന്‍ തീരുമാനിച്ചു.’
സാനിയയും പിതാവും ലൊസാഞ്ചലസ് വിമാനത്താവളംവഴി ഹൈദരാബാദിലേക്കു മടങ്ങാനിരിക്കെയാണു യന്ത്രത്തകരാറിന്റെ രൂപത്തില്‍ അടുത്ത അപകടമെത്തിയത്.
‘ലൊസാഞ്ചലസില്‍നിന്നു ഞങ്ങള്‍ ഇന്ത്യയിലേക്കു വിമാനം കയറി. പക്ഷേ, ദൗര്‍ഭാഗ്യം അവിടെയും ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. റണ്‍വേയിലേക്കു കയറാന്‍ തുടങ്ങുന്നതിനിടെ വിമാനത്തിന്റെ എന്‍ജിന്‍ തകരാറിലായി. വിമാനം റദ്ദാക്കി. ഞങ്ങള്‍ തകര്‍ന്നു പോയി. ഭാഗ്യത്തിനു പിറ്റേദിവസത്തെ വിമാനത്തില്‍ ടിക്കറ്റ് ശരിയായി. ഹൈദരാബാദില്‍ ഇറങ്ങിയപ്പോള്‍ പരിശോധനകളുടെ പരമ്പര. മുഴുവന്‍ വിവരങ്ങളും പങ്കുവച്ചശേഷമാണ് അധികൃതര്‍ വിട്ടയച്ചത്. വീട്ടിലെത്തിയശേഷം ഐസലേഷനില്‍ തുടരുകയല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നു. മറ്റുള്ളവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കരുതെന്നായിരുന്നു എന്റെ നിലപാട്. അതിനാല്‍ വീടിനുള്ളില്‍ അടച്ചിട്ട മുറിയില്‍ ഏകാന്തവാസത്തിനു കയറി.’
കൊറോണയും ഏകാന്തവാസവുമെല്ലാം തന്റെ കാഴ്ചപ്പാടുകള്‍ മാറ്റിമറിച്ചെന്നും താരം പറയുന്നു:
‘എല്ലാം കൈവിട്ടു പോകുമ്പോള്‍ ടെന്നിസില്‍ മാത്രം എങ്ങനെ ശ്രദ്ധിക്കാന്‍?!. ഏറെ വായിച്ചു. സിനിമകള്‍ കണ്ടു. വീട്ടില്‍ കോര്‍ട്ടുള്ളതിനാല്‍ ശരീരക്ഷമത നിലനിര്‍ത്താന്‍ വേണ്ടി മാത്രം കളിക്കാനിറങ്ങി. മകന്‍ ഇസാനും വീട്ടുകാര്‍ക്കും ഒപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയുന്നു.’
യുഎസിലെ ടൂര്‍ണമെന്റ റദ്ദാക്കിയപ്പോള്‍ വിറച്ചുപോയി. ഇന്ത്യയിലേക്കു മടങ്ങാന്‍ കയറിയ വിമാനം യന്ത്രത്തകരാര്‍മൂലം റദ്ദാക്കിയപ്പോള്‍ വീണ്ടും ഞെട്ടി. വീട്ടിലെത്തിയപ്പോള്‍ സെല്‍ഫ് ഐസലേഷന്‍. പേടിപ്പിക്കുന്ന അനുഭവങ്ങളിലൂടെയാണു ഞാന്‍ കടന്നുപോയത്.
Leave a Comment