കൊറോണ വ്യാപനം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി: ധനകാര്യ മന്ത്രി ജീവനൊടുക്കി

കൊറോണ വ്യാപനം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതമോര്‍ത്ത് ജര്‍മനില്‍ മന്ത്രി ആത്മഹത്യ ചെയ്തു. ഹെസെ സംസ്ഥാനത്തെ ധനകാര്യ മന്ത്രി തോമസ് ഷോഫര്‍ ആണ് ജീവനൊടുക്കിയത്. 54കാരനായ തോമസിനെ റെയില്‍വെ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നെന്നു സര്‍ക്കാര്‍ അറിയിച്ചു.

ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ പാര്‍ട്ടിയായ സിഡിയുവിന്റെ പ്രമുഖ നേതാവാണ്. ജര്‍മനിയുടെ സാമ്പത്തിക തലസ്ഥാനമായ ഫ്രാങ്ക്ഫര്‍ട്ടിന്റെ പ്രധാനഭാഗമാണ് ഹെസെ സംസ്ഥാനം. ഡച്ച് ബാങ്ക്, കൊമേഴ്‌സ് ബാങ്ക്, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് എന്നീ പ്രമുഖ ബാങ്കുകളുടെ ആസ്ഥാനമാണു ഫ്രാങ്ക്ഫര്‍ട്ട്. 10 വര്‍ഷമായി ഹെസെയിലെ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നതു തോമസ് ആണ്. ഭാര്യയും രണ്ടു മക്കളുമുണ്ട്.

pathram:
Leave a Comment