കൊറോണ പരിശോധിച്ച് ഫലം അറിയാന്‍ അഞ്ച് മിനിറ്റ് മതി…!!!

ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതര്‍ ഉള്ളത് ഇപ്പോള്‍ അമേരിക്കയിലാണ്. ഒരുലക്ഷത്തോളം പേര്‍ക്ക് യുഎസില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നു. ഇതിനിടെ അഞ്ചു മിനിറ്റ് കൊണ്ട് കൊറോണ പരിശോധന ഫലം ലഭിക്കുന്ന കണ്ടുപിടുത്തം നടത്തിയിരിക്കുകയാണ് ഇവിടെ. കയ്യിലെടുക്കാവുന്ന യന്ത്രം ഉപയോഗിച്ച് കൊറോണ പോസിറ്റീവ് ആയ ആളുടെ പരിശോധന ഫലം വെറും അഞ്ച് മിനിറ്റ് കൊണ്ട് അറിയാം. യുഎസിലുള്ള ലാബാണ് കണ്ടുപിടുത്തത്തിന് പുറകില്‍. രോഗവ്യാപനം അതിവേഗത്തിലാവുന്ന സാഹചര്യത്തില്‍ രോഗ സ്ഥിരീകരണം ഇത്തരത്തില്‍ എളുപ്പം നടത്താന്‍ കഴിയുന്നത് കൊറോണക്കെതിരേയുള്ള പോരാട്ടത്തില്‍ ലോകത്തിനാകമാനം വലിയ പ്രതീക്ഷ നല്‍കുമെന്നാണ് കരുതുന്നത്.

പരീക്ഷണാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന് ആരോഗ്യരംഗത്തുള്ളവര്‍ക്ക് ഉപകരണം ലഭ്യമാക്കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍(എഫ്ഡിഎ) നിര്‍മ്മിച്ച അബോട്ട് കമ്പനിക്ക് അടിയന്തിര അനുമതി നല്‍കിയിട്ടുണ്ട്. ഒരു ടോസ്റ്ററിന്റെ മാത്രം വലിപ്പമുള്ള ഉപകരണത്തിന്റെ പ്രവര്‍ത്തനം മോളിക്യുലാര്‍ ടെക്‌നോളജി ഉപയോഗിച്ചാണ്.

കൊറോണ നെഗറ്റീവ് ഫലം അറിയാന്‍ 13 മിനുട്ടെടുക്കും. ഒരു പ്രത്യേക കേന്ദ്രത്തിലേക്ക് അയച്ച് ഫലത്തിനു കാത്തിരിക്കാതെ കൊറോണ ഹോട്ട്‌സ്‌പോട്ട് ആയ സ്ഥലങ്ങളിലെല്ലാം ഈ ഉപകരണം എത്തിക്കാന്‍ കഴിഞ്ഞാല്‍ രോഗികളെ കണ്ടെത്തി എളുപ്പം ക്വാറന്റൈന്‍ ചെയ്യാന്‍ സാധിക്കും. മാത്രമല്ല ചികിത്സയും തുടങ്ങാം. അടിയന്തിര ഉപയോഗത്തിനുള്ള അനുമതി മാത്രമേ നിലവില്‍ എഫ്ഡിഎ നല്‍കിയിട്ടുള്ളൂവെന്നും അബോട്ട് കമ്പനി അറിയിച്ചു.

pathram:
Related Post
Leave a Comment