കോണ്‍ഗ്രസ് നേതാവിനും കൊറോണ; നിയമസഭയില്‍ എത്തി മന്ത്രിമാരെ കണ്ടു, കാസര്‍കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം ജില്ലകള്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം : കൊറോണ സ്ഥിരീകരിച്ചവരില്‍ ഇടുക്കിയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവും. കാസര്‍കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നീജില്ലകള്‍ ഇദ്ദേഹം സന്ദര്‍ശിച്ചിരുന്നു. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമൊത്തു മന്ത്രിമാരെ കണ്ടതായും നിയമസഭയില്‍ എത്തിയതായും വിവരമുണ്ട്. ഇടുക്കി ജില്ലയില്‍ കൊറോണ ബാധിച്ച തദ്ദേശീയനായ ആദ്യ വ്യക്തി കൂടിയാണ് ഈ നേതാവ്. ഇതുവരെ ഇടുക്കി ജില്ലയില്‍ ആകെ 3 കൊറോണ കേസുകളാണു റിപ്പോര്‍ട്ടു ചെയ്തത്. ഒരെണ്ണം ബ്രിട്ടിഷ് പൗരനും രണ്ടാമത്തേതു ദുബായില്‍നിന്നു മടങ്ങിയെത്തിയ തൊടുപുഴ കുമാരമംഗലം സ്വദേശിയുമാണ്.

pathram:
Related Post
Leave a Comment