തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ മറ്റുള്ളവര്‍ക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നാം കാണിക്കുന്ന ചെറിയ അശ്രദ്ധപോലും അവര്‍ക്ക് ഏല്‍പ്പിക്കുന്നത് വലിയ ആഘാതമാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രത്യേക വസ്ത്രം ധരിച്ച് രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റുജീവനക്കാര്‍ എന്നിവരെ കൃതജ്ഞതയോടെ ഓര്‍ക്കണം.
ആശുപത്രികളിലെ പാരാമെഡിക്കല്‍ സ്റ്റാഫ്, ക്ലീനിങ് സ്റ്റാഫ്, വീടുകളില്‍ കഴിയുന്നവരുടെകാര്യങ്ങള്‍ നോക്കുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ മറ്റുള്ളവര്‍ക്കുവേണ്ടി കഠിനാധ്വാനം ചെയ്യുകയാണ്. അവരെയെല്ലാംഒരു നിമിഷം ഓര്‍ക്കണം. അര്‍പ്പണ ബോധത്തോടെയുള്ള അവരുടെ സേവനം പരമപ്രധാനമാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
Leave a Comment