സാഹചര്യം മുതലെടുക്കാന്‍ വ്യാപാരികള്‍ ശ്രമിച്ചാല്‍ ഒരു ദാക്ഷിണ്യവുമില്ലാത്ത നടപടി സ്വീകരിക്കും

തിരുവനന്തപുരം: രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യം മുതലെടുക്കാന്‍ വ്യാപാരികള്‍ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സാഹചര്യത്തില്‍ വിലകൂട്ടി വില്‍ക്കാനോ സാധനങ്ങള്‍ പൂഴ്ത്തിവെയ്ക്കാനോ പാടില്ല. ഇപ്പോള്‍ തന്നെ ചില പ്രവണതകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

പരിശോധനാസംവിധാനങ്ങള്‍ ശക്തിപ്പെടുത്തും. ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ഒരു ദാക്ഷിണ്യവുമില്ലാത്ത നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അവശ്യസര്‍വീസുകള്‍ ഉറപ്പുവരുത്തുന്നതിനുള്ള കടകള്‍ മാത്രമേ തുറക്കാന്‍ പാടുള്ളൂ. വിനോദത്തിനും ആര്‍ഭാടത്തിനും വേണ്ടി കടകള്‍ തുറക്കരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

pathram:
Related Post
Leave a Comment