21 ദിവസം ലോക്ക്ഡൗണ്‍; പ്രധാനമന്ത്രിയെ വിമര്‍ശിച്ച്‌ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: കൊറോണ വ്യാപനം തടയാന്‍ രാജ്യത്ത് 21 ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ഈ ദിവസങ്ങളില്‍ സാധാരണക്കാര്‍ എങ്ങനെ ജീവിക്കുമെന്നതിനെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിക്കാത്തത് നിരാശാജനകമാണെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ.

21 ദിവസം വീടിന് പുറത്തിറങ്ങരുതെന്നും വീട് ലക്ഷ്മണരേഖയായി കരുതണമെന്നും പറയുന്ന പ്രധാനമന്ത്രി ആ ദിവസങ്ങളില്‍ വീട്ടിനുള്ളിലുള്ളവര്‍ എങ്ങനെ ജീവിക്കുമെന്നത് ചിന്തിക്കാതെ പോയത് അത്ഭുതകരമായ കാര്യമാണെന്നും അത് ഏറെ സങ്കടപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. ചാനല്‍ചര്‍ച്ചയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

പ്രധാനമന്ത്രി ചൊവ്വാഴ്ച പ്രഖ്യാപിച്ച 15,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ആരോഗ്യമേഖലയ്ക്ക് മാത്രമാണ്. അത് വേണ്ടതുമാണ്. എന്നാല്‍ പ്രധാനമന്ത്രി മറ്റുമേഖലകളെക്കുറിച്ചൊന്നും പരാമര്‍ശിച്ചില്ലെന്നും മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ചൂണ്ടിക്കാണിച്ചു.

കൊവിഡ് പശ്ചാത്തലത്തില്‍ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

രാജ്യം ഇന്ന് അര്‍ധരാത്രി മുതല്‍ 21 ദിവസത്തേക്ക് അടച്ചിടും

കടുത്ത നടപടി ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍.

സമ്പദ് വ്യവസ്ഥയേക്കാള്‍ ജനങ്ങളുടെ ജീവനാണ് പ്രാധാന്യം.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു.

എവിടെയാണോ ഇപ്പോള്‍ ഉള്ളത്, അവിടെത്തന്നെ തുടരണം.. വീടിനു പുറത്ത് ഇറങ്ങരുത്…

ജനതാ കര്‍ഫ്യൂവിനെക്കാള്‍ ഗൗരവമുള്ള കര്‍ഫ്യൂ ആയിരിക്കും.

ജനങ്ങളോട് കൈകൂപ്പി അപേക്ഷിക്കുന്നു.

തീരുമാനം ഓരോ പൗരനെയും രക്ഷിക്കാന്‍.

ലോക്ഡൗണ്‍ ലക്ഷ്മണ രേഖയാണ്.

ശക്തമായ നടപടി എടുത്തിട്ടും രോഗം പടര്‍ന്ന് പിടിക്കുന്ന സാഹചര്യമാണ് ഉള്ളത്.

ജനതാകര്‍ഫ്യൂ ജനങ്ങള്‍ വലിയ വിജയമാക്കി. അതിന് ജനങ്ങളോട് നന്ദി പറയുന്നു.

എന്ത് സങ്കടമുണ്ടായാലും അതിനെ ഇന്ത്യക്കാര്‍ ഒന്നിച്ച് നേരിടുമെന്ന് നമ്മള്‍ തെളിയിച്ചു.

ലോകത്തെമ്പാടും കൊറോണവൈറസ് ഒരു മഹാമാരിയായി പടരുന്നത് നമ്മള്‍ മാധ്യമങ്ങളിലൂടെ കാണുകയാണല്ലോ.

പല വികസിത രാജ്യങ്ങളും ഇതിന് മുന്നില്‍ നിസ്സഹായരായി നില്‍ക്കുന്നതും നമ്മള്‍ കാണുന്നതാണ്.

അവരുടെ പക്കല്‍ ഇതിനെ നേരിടാന്‍ വേണ്ട സൌകര്യങ്ങളില്ലാഞ്ഞിട്ടല്ല. എന്നിട്ടും വൈറസ് പടര്‍ന്നു പിടിക്കുകയാണ്.

ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കുക എന്നതല്ലാതെ ഈ മഹാമാരിയെ നേരിടാന്‍ വേറെ വഴിയില്ല.

ഇത് മെഡിക്കല്‍ വിദഗ്ധര്‍ തന്നെ വ്യക്തമാക്കിയതാണ്. വീട്ടില്‍ അടച്ചിരിക്കൂ. സുരക്ഷിതരായിരിക്കൂ.

കൊറോണ പടര്‍ന്നുപിടിക്കുന്നത് നമുക്ക് തടഞ്ഞേ പറ്റൂ. അതിന് സാമൂഹ്യ അകലം പാലിക്കണം.

ഇത് രോഗികള്‍ക്ക് മാത്രമേ വേണ്ടൂ എന്ന് ചിലര്‍ക്ക് തെറ്റിദ്ധാരണയുണ്ട്. ഇത് ശരിയല്ല.

കുടുംബത്തിലെ ഓരോരുത്തരും സാമൂഹ്യ അകലം പാലിക്കണം.

നിങ്ങള്‍ക്കും എനിക്കും അങ്ങനെ എല്ലാവര്‍ക്കും സാമൂഹ്യാകലം പാലിച്ചേ പറ്റൂ.

എന്നാല്‍ ചിലര്‍ നിരുത്തരവാദിത്തപരമായി പെരുമാറുന്നു. ഇത്തരം പെരുമാറ്റം തുടര്‍ന്നാല്‍ രാജ്യം അതിന് വലിയ വില കൊടുക്കേണ്ടിവരും.

മിക്ക സംസ്ഥാനസര്‍ക്കാരുകളും മികച്ച രീതിയിലാണ് ഈ രോഗത്തെ നേരിടുന്നത്. അവരുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചേ പറ്റൂ.

അതിനാല്‍ ഇന്ന് രാത്രി 12 മണി മുതല്‍ രാജ്യമൊട്ടാകെ ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുന്നു. രാജ്യത്തെ ഓരോ പൌരന്‍മാരെയും രക്ഷിക്കാനായി ഈ നടപടി അത്യന്താപേക്ഷിതമാണ്.

ഇന്ന് രാത്രി മുതല്‍ പുറത്തിറങ്ങുന്നതിന് കനത്ത നിയന്ത്രണങ്ങളുണ്ടാകും.

ഇത് രാജ്യത്തിന്റെ മുക്കിനും മൂലയ്ക്കും ബാധകമാണ്. ജനതാ കര്‍ഫ്യൂവിനേക്കാള്‍ കര്‍ശനമായ ലോക്ക് ഡൌണാണ് പ്രഖ്യാപിക്കുന്നത്.

ഇതിനാല്‍ സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ ബാധിച്ചേക്കാം. എന്നാല്‍ നമ്മുടെ ജീവന്‍ രക്ഷിക്കാന്‍ ഈ നടപടി അനിവാര്യമാണ്. അതിനാല്‍ ഈ പ്രഖ്യാപനവുമായി മുന്നോട്ടുപോകുന്നു.

pathram:
Related Post
Leave a Comment