കൊറോണ; കൊച്ചിയില്‍ ഒരു ഫ്‌ലാറ്റ് മുഴുവന്‍ നിരീക്ഷണത്തില്‍

കേരളത്തില്‍ കൊറോണ ബാധ തടയുന്നതിനുള്ള കഠിന പ്രയത്‌നത്തിലാണ് ആരോഗ്യ വകുപ്പ്. കാസര്‍ഗോഡും എറണാകുളത്തുമാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ ബാധിച്ചിരിക്കുന്നത്. ഇപ്പോഴിതാ കൊച്ചിയില്‍ ഒരു ഫഌറ്റ് സമുച്ചയത്തിലെ 43 പേര്‍ നിരീക്ഷണത്തില്‍ ആയിരിക്കുന്നു. വിദേശത്ത് നിന്നെത്തി ഫഌറ്റില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഒരാള്‍ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ലിഫ്റ്റ് ഉപയോഗിക്കുകയും ചെയ്തു. ഇതോടെയാണ് ഫഌറ്റിലുള്ള എല്ലാവരെയും നിരീക്ഷണത്തിലാക്കിയത്.

ഈ മാസം 16 നാണ് ഇയാള്‍ ദുബായില്‍ നിന്ന് കൊച്ചിയില്‍ എത്തിയത്. വീടിനുള്ളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇയാളുടെ ഭാഗത്ത് നിന്ന് നിരുത്തരവാദപരമായ നടപടി ഉണ്ടായി. ഫഌറ്റിന് പുറത്തിറങ്ങി നടക്കുകയും ആളുകളോട് സമ്പര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. അതോടൊപ്പം ഫഌറ്റിലെ ലിഫ്റ്റും ഇയാള്‍ ഉപയോഗിച്ചു. ഇതോടെയാണ് ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ആളുകളെ മുഴുവന്‍ നിരീക്ഷണത്തിലാക്കിയത്.

10 കുടുംബങ്ങളിലായി ആകെ 43 പേരാണ് ഫഌറ്റിലുള്ളത്. സര്‍ക്കാര്‍ ഇടപെട്ട് ഫഌറ്റിലുള്ളവര്‍ക്കെല്ലാം ഭക്ഷണം എത്തിക്കുന്നുണ്ട്. ആരും പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ജില്ലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ജില്ലയില്‍ സ്ഥാപിച്ചു. 113 എണ്ണമാണ് സജ്ജീകരിച്ചിട്ടുള്ളത്.

അതിനിടെ

pathram:
Leave a Comment