ഇറ്റലിക്ക് സഹായമേകി ആഡംബര വാഹന നിര്‍മാതാക്കള്‍….

കോവിഡ് ഏറ്റവുമധികം നാശം വിതച്ച രാജ്യമാണ് ഇറ്റലി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 5476 പേരാണ് ഇറ്റലിയില്‍ ഇതുവരെ മരിച്ചത്. രോഗികളുടെ എണ്ണത്തിലെ വര്‍ദ്ധന കൊണ്ട് പ്രായമായവരെ ചികിത്സയില്‍ നിന്ന് ഒഴിവാക്കേണ്ട സ്ഥിതിയാണ് രാജ്യത്തുള്ളത്. ദിവസവും നൂറുകണക്കിന് ആളുകളാണ് രാജ്യത്ത് മരിക്കുന്നത്. ഈയവസരത്തില്‍ ഇറ്റാലിയന്‍ ആഢംബര വാഹന നിര്‍മ്മാതാക്കളായ ഫെറാരി ഇറ്റലിക്ക് സഹായഹസ്തവുമായി എത്തിയിരിക്കുന്നു. 82 കോടിയോളം രൂപയും (10 മില്ല്യണ്‍ യൂറോ) 150 വെന്റിലേറ്ററുകളും റെഡ്‌ക്രോസ് സഹായത്തിനായി നിരവധി വാഹനങ്ങളും ഇറ്റലിക്ക് നല്‍കി.

ഇറ്റലിയുടെ വിവിധ ഭാഗങ്ങളിലേക്ക് ഈ വെന്റിലേറ്ററുകള്‍ എത്തിക്കും. രാജ്യത്തെ ആളുകള്‍ക്ക് ഭക്ഷണവും മറ്റും എത്തിക്കുന്നതിനായും നിരവധി വാഹനങ്ങള്‍ നല്‍കിയിട്ടുണ്ട്. കൊറോണ വ്യാപിച്ചതിനെ തുടര്‍ന്ന് മിക്കവാറും വാഹനനിര്‍മ്മാതാക്കളും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

ഫെറാരിയുടെ യൂണിറ്റ് ഈ മാസം 28 വരെ അടച്ചിടാനാണ് കമ്പനിയുടെ തീരുമാനം. കമ്പനിയുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ സ്മാര്‍ട്‌സ് സംവിധാനങ്ങളിലൂടെ നടത്താനാണ് കമ്പനിയുടെ തീരുമാനം. പ്രവൃത്തിദിവസങ്ങള്‍ ഇല്ലെങ്കിലും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

അതിനിടെ

pathram:
Leave a Comment