അനുസരിച്ചില്ലെങ്കില്‍ കുടുംബത്തെ മുഴുവന്‍ അറസ്റ്റ് ചെയ്യും

രോഗ ബാധിതര്‍ സ്വയം നിയന്ത്രണങ്ങള്‍ ഏറ്റെടുത്തില്ലെങ്കില്‍ ഭരണകര്‍ത്താക്കള്‍ക്ക് കര്‍ശന നടപടി സ്വീകരിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോള്‍ കേരളത്തില്‍ ഉള്ളത്. ഇത്രയും കാലം സര്‍ക്കാര്‍ അഭ്യര്‍ഥിക്കുകയായിരുന്നു. ഇനി അതാവില്ലെന്ന മുന്നറിയിപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കൊല്ലം കുണ്ടറയില്‍ ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിച്ച് കറങ്ങി നടന്നവര്‍ക്ക് പോലീസ് താക്കീത് നല്‍കിയിരിക്കുന്നു. വിദേശത്ത് നിന്ന്് എത്തിയ ഇവര്‍ ക്വാറന്റൈന്‍ നിയമങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങി നടക്കുകയായിരുന്നു. കഴിഞ്ഞ 14 നു ആണ് ഇവര്‍ ദുബായില്‍ നിന്ന് നാട്ടിലെത്തിയത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന രണ്ടു കുടുംബത്തിലെ ആളുകളാണ് തിരുവനന്തപുരം വിമാനത്താവളം വഴി നാട്ടിലെത്തിയത്.

എന്നാല്‍, നിര്‍ദേശങ്ങള്‍ പാലിക്കാതെ ഇവര്‍ പുറത്തിറങ്ങി നടക്കുകയാണെന്ന് സമീപവാസികളുടെ പരാതിയെതുടര്‍ന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഇവരുടെ വീട്ടിലെത്തിയത്. എന്നാല്‍ വീട്ടിലെത്തിയ ആരോഗ്യപ്രവര്‍ത്തകരോട് ഇവര്‍ തട്ടിക്കയറുകയാണ് ഉണ്ടായത്. പോലീസ് അടക്കമുള്ളവര്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു. മെക്കോണ്‍ റെസിഡന്‍സി റോഡിലെ രണ്ടു കുടുംബങ്ങളാണ് ഇത്തരത്തില്‍ ആരോഗ്യപ്രവര്‍ത്തകരോട് മോശമായി പെരുമാറിയത്. ആരോഗ്യപ്രവര്‍ത്തകരെ വീട്ടില്‍ നിന്നും ഇവര്‍ ഇറക്കിവിട്ടു. അതിനെ തുടര്‍ന്ന് തങ്ങളുടെ ഡ്യൂട്ടി തടസ്സപ്പെടുത്തി എന്ന് കാണിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പിന്നാലെ പോലീസ് വീട്ടിലെത്തി നിയമലംഘനം നടത്തിയാല്‍ നടപടി ഉണ്ടാകുമെന്ന് അവരെ ബോധ്യപ്പെടുത്തുകയും ക്വാറന്റൈനില്‍ ഇരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇനിയും കറങ്ങി നടന്നാല്‍ കുടുംബത്തിലെ മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തി അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചതോടെ ഇവര്‍ വീട്ടില്‍ ഇരിക്കാം എന്ന് ഉറപ്പു നല്‍കുകയായിരുന്നു.

വീട്ടിനകത്തിരിക്കുക എന്നത് അസ്വസ്ഥത തന്നെയാണ്.. എന്നാലും അത് ഒരു കരുതലായി കാണണം, അനാവശ്യമായി സാധനങ്ങളും മറ്റും വാങ്ങിക്കൂട്ടുന്നത് മറ്റുള്ളവന്റെ ഭക്ഷണം തട്ടിയെടുക്കുന്നതിന് തുല്യമാണെന്നും മമ്മൂട്ടി

pathram:
Leave a Comment