നടി സുഹാസിനിയുടെ മകനും ഐസൊലേഷനില്‍…

സംവിധായകന്‍ മണിരത്‌നത്തിന്റേയും നടി സുഹാസിനിയുടേയും മകനായ നന്ദന്‍ ഐസൊലേഷനില്‍. മാര്‍ച്ച് 18 ന് ലണ്ടനില്‍ നിന്നും മടങ്ങിയെത്തിയ നന്ദന്‍ സ്വയം ഐസൊലേഷനിലാണെന്നും സര്‍ക്കാരിന്റേയും ആരോഗ്യ പ്രവര്‍ത്തകരുടേയും നിര്‍ദേശങ്ങള്‍ പാലിക്കുകയാണ് തങ്ങളെന്നും സുഹാസിനി അറിയിച്ചു.

ലോകത്തെ 68 രാജ്യത്തിലായി കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 13,000 കടന്നു. യൂറോപ്പാണ് ഇപ്പോള്‍ രോഗത്തിന്റെ പ്രധാന കേന്ദ്രം. എന്നാല്‍, 54 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 40 എണ്ണത്തില്‍ രോഗം എത്തിയത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ആയിരത്തോളം രോഗികളാണ് ഇപ്പോള്‍ ആഫ്രിക്കയിലുള്ളത്. രോഗത്തിന്റെ ഭീകരാവസ്ഥയില്‍നിന്ന് ഏറെക്കുറെ മോചിതമായ ചൈന ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കടക്കം സഹായവുമായി രംഗത്തുണ്ട്.

pathram:
Related Post
Leave a Comment