മോഹൻലാലിന്റെ നായികയായി അഭിനയിക്കാൻ കിട്ടിയ അവസരം നഷ്ടപ്പെടുത്തി”: അനുശ്രീ വെളിപ്പെടുത്തുന്നു

ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ വിവിധ വേഷങ്ങൾ ചെയ്ത നടി അനുശ്രീ മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ്.

ഒരു അഭിനേത്രി എന്ന നിലയിൽ തന്റെ അഭിനയ ജീവിതത്തിന്റെ നാഴികക്കല്ല് ആവേണ്ട ഒരു കഥാപാത്രത്തെ നഷ്ടപ്പെടുത്തിയതിനെക്കുറിച്ചാണ് അനുശ്രീ ഇപ്പോളും ഖേദിക്കുന്നത്. മലയാള സിനിമയിലെ എക്കാലത്തെയും ബ്രഹ്മാണ്ഡ വിജയമായി മാറിയ പുലിമുരുകനിൽ അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയിരുന്നു താരം. മോഹൻലാലിന്റെ നായികയായി അഭിനയിക്കാൻ കിട്ടിയ സുവർണാവസരം ഉപയോഗിക്കാൻ ആഗ്രഹമുണ്ടായിരുന്നിട്ടും സാഹചര്യങ്ങൾ അതിനെ അനുവദിച്ചിരുന്നില്ല.

പുലിമുരുകനിൽ കമാലിനി മുഖര്‍ജി അവതരിപ്പിച്ച മൈന എന്ന കഥാപാത്രമാവാൻ സംവിധായകൻ വൈശാഖ് ആദ്യം സമീപിച്ചിരുന്നത് അനുശ്രീയെ ആയിരുന്നു. മോഹന്‍ലാലിനൊപ്പമുള്ള മുഴുനീള കഥാപാത്രമായിരുന്നു അത്.

മൈന എന്ന കഥാപാത്രം ധാരാളം സാഹസിക രംഗങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീയായതുകൊണ്ട് അത്തരത്തിലുള്ള ശാരീരിക തയ്യാറെടുപ്പുകൾ എടുക്കുന്നതിൽ അനുശ്രീ കഴിയുമായിരുന്നില്ല. ആ സമയത്ത് ഒരു സർജറി കഴിഞ്ഞ് ഇരിക്കുകയായിരുന്ന അനുശ്രീക്ക് ആ കഥാപാത്രത്തെ ഉപേക്ഷിക്കേണ്ടിവന്നു.

പക്ഷേ പുലിമുരുകനിലെ ചിത്രീകരണം ദീർഘനാൾ നീണ്ടുപോയപ്പോൾ തനിക്ക് വേണമെങ്കിൽ അത് ചെയ്യാമായിരുന്നു
എന്ന് അനുശ്രീ പിന്നീട് സംവിധായകനോട് പറഞ്ഞിരുന്നു.പുലിമുരുകന് ഒരു രണ്ടാം ഭാഗമുണ്ടെങ്കില്‍ ആ സിനിമയിലെങ്കിലും ഉണ്ടാകുമെന്നാണ് താന്‍ ആശ്വസിക്കുന്നതെന്നും അനുശ്രീ പറഞ്ഞു. കൈരളി ടിവിയിലെ ജെബി ജംഗ്ഷൻ എന്ന പ്രോഗ്രാമിൽ ആണ് താരം ഈ വെളിപ്പെടുത്തൽ നടത്തിയത്.

എങ്കിലും വൈശാഖിനെ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമായ മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം മധുരരാജയിൽ സുപ്രധാന വേഷം അനുശ്രീയെ തേടിയെത്തിയിരുന്നു. ആ കഥാപാത്രത്തെ മികവാർന്ന രീതിയിൽ അവതരിപ്പിക്കാനും അനുശ്രീക്ക് കഴിഞ്ഞിരുന്നു.

pathram desk 2:
Related Post
Leave a Comment