കാസര്‍കോട്: ജില്ലയില്‍ രണ്ടാമതു കൊറോണ ബാധിച്ചയാളും എറിയാല്‍ സ്വദേശിയുമായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. നിര്‍ദേശം ലംഘിച്ച് ജനങ്ങളുമായി സമ്പര്‍ക്കമുണ്ടായി എന്നാരോപിച്ചാണ് കേസ്.
അതേസമയം, കലക്ടര്‍ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണെന്ന് ഇയാള്‍ ആരോപിച്ചു. വിവരങ്ങള്‍ക്കെല്ലാം കൃത്യമായി മറുപടി നല്‍കിയിട്ടുണ്ടെന്നും ഒന്നും മറച്ചുവെച്ചിട്ടില്ലെന്നും ഇയാള്‍ പറയുന്നു. ഗള്‍ഫില്‍ നിന്നു നാട്ടിലെത്തിയ ശേഷം രോഗലക്ഷണങ്ങളുണ്ടായിട്ടും വിവരം മറച്ചുവച്ച് കല്യാണവീട്ടിലും ഫുട്‌ബോള്‍ കളിയിലുമടക്കം ഒട്ടേറെ പൊതുപരിപാടികളില്‍ പങ്കെടുത്തതിനാണ് കേസ്.
ഇയാള്‍ വിവരങ്ങള്‍ നല്‍കുന്നില്ലെന്ന് കലക്ടര്‍ ആരോപിപ്പിച്ചിരുന്നു. പക്ഷേ അതിനുശേഷം ഈ രോഗി മുഴുവന്‍ മാധ്യമങ്ങളോടും ഫോണില്‍ സംസാരിച്ച് വിവരങ്ങള്‍ നല്‍കുകയും കലക്ടര്‍ പറയുന്നതു കള്ളമാണന്ന് ആരോപിക്കുകയും ചെയ്തിരുന്നു.
Leave a Comment