നടി അമല പോള്‍ വീണ്ടും വിവാഹിതയായി, വരന്‍ ഗായകന്‍

നടി അമല പോള്‍ വീണ്ടും വിവാഹിതയായി, സുഹൃത്തും മുംബൈയില്‍ നിന്നുള്ള ഗായകനുമായ ഭവ്‌നിന്ദര്‍ സിംഗ് ആണ് വരന്‍. ‘ത്രോബാക്ക്’ എന്ന ഹാഷ്ടാഗോടെ ഭവ്‌നിന്ദര്‍ തന്നെയാണ് അമലയുമൊത്തുള്ള വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഒരാഴ്ച മുമ്പായിരുന്നു ഇവരുടെ വിവാഹമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പരമ്പരാഗത രാജസ്ഥാനി വേഷത്തിലാണ് ഇരുവരെയും ചിത്രങ്ങളില്‍ കാണുന്നത്.അമലയുടെ രണ്ടാം വിവാഹമാണിത്.

2014 ജൂണ്‍ 12നായിരുന്നു മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ അമലയും തമിഴ് സംവിധായകന്‍ വിജയ്‌യും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഇരുവരും വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചു. തുടര്‍ന്ന് 2017 ഫെബ്രുവരിയില്‍ ഇരുവരുംവിവാഹമോചിതരായി.

അടുത്തിടെയാണ് എ.എല്‍. വിജയ് വീണ്ടും വിവാഹിതനായത്. ചെന്നൈയിലെ ഡോക്ടറായ ആര്‍ ഐശ്വര്യയാണ് വധു.

pathram:
Related Post
Leave a Comment