സംസ്ഥാനത്ത് പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകൾ മാറ്റമില്ലാതെ നടക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളും തുടരും. സംസ്ഥാനത്തെ സര്‍വ്വകലാശാല പരീക്ഷകള്‍ക്കും മാറ്റമില്ല.
നിലവില്‍ നടക്കുന്ന സിബിഎസ്‍ഇ, സര്‍വ്വകലാശാല പരീക്ഷകള്‍ നിര്‍ത്തിവെക്കാനാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ തീരുമാനം. മാര്‍ച്ച് 31 ന് ശേഷമായിരിക്കും പരീക്ഷകള്‍ ഇനി ഉണ്ടാവുക.
എല്ലാ സ്‍കൂളുകളും സർവ്വകലാശാലകളും സാങ്കേതിക സർവ്വകലാശാലകളും അടയ്‌ക്കണം എന്നാണ് കേന്ദ്ര നിർദേശം.
ആരോഗ്യ സർവകലാശാല മാർച്ച് 31 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
അതേസമയം മാര്‍ച്ച് 19 മുതല്‍ 31 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റി. മാര്‍ച്ച് 31ന് ശേഷം പരീക്ഷകള്‍ നടത്തുമെന്ന് സി.ബി.എസ്.ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി അറിയിച്ചു.
അക്കാദമിക് കലണ്ടറിനനുസരിച്ച് പരീക്ഷകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, ഇതിനൊപ്പം വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും സുരക്ഷക്കും പ്രാധാന്യം നല്‍കണമെന്ന് എച്ച്.ആര്‍.ഡി സെക്രട്ടറി അമിത് കാരെ പറഞ്ഞു.