നൊസ്റ്റാള്‍ജിയ..!!! ഒമ്പതാം ക്ലാസുകാരിയായ യു.വി. മഞ്ജു

സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവല്‍ വേദികളിലെ താരമായും കലാതിലകമായും ഉയര്‍ന്നുവന്ന താരമാണ് ഇന്നത്തെ മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യര്‍. സ്്കൂളില്‍ പഠിക്കുന്ന കാലത്തെ ഒരു ഒരോര്‍മ ചിത്രം ആരാധകര്‍ക്കായി പങ്കുവയ്ച്ചിരിക്കുകയാണ് താരം ഇപ്പോള്‍. കേന്ദ്ര മനുഷ്യശേഷി വികസന വകുപ്പിന്റെ നാഷണല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് സ്‌കോളര്‍ഷിപ്പ് (ഭരതനാട്യം) കിട്ടിയ സമയത്ത് പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടിന്റെ കട്ടിംഗാണ് താരം പങ്കുവയ്ച്ചിരിക്കുന്നത്. കണ്ണൂര്‍ ചിന്മയ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസുകാരിയ്ക്ക് അന്ന് പേര് യു വി മഞ്ജു എന്നാണ്.

pathram:
Related Post
Leave a Comment