കൊറോണ : വിരാട് കോഹ്‌ലിയുടെ ട്വീറ്റ്

ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന വാക്കുകളുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും സഹതാരം കെ എല്‍ രാഹുലും. ഇരുവരും ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്.

എല്ലാ മുന്‍കരുതലും സ്വീകരിച്ച് കരുത്തോടെ നിന്ന് കൊവിഡ് 19 നേരിടാം. എല്ലാവരും സുരക്ഷിതരായിരിക്കുക, ജാഗ്രത പാലിക്കുക. പ്രതിരോധമാണ് ചികിത്സയെക്കാള്‍ പ്രധാനം എന്ന് ഇപ്പോഴും ഓര്‍ക്കുക. കോഹ്‌ലി ട്വീറ്റ് ചെയ്തു.

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കെ എല്‍ രാഹുലും ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന വാക്കുകള്‍ ട്വിറ്ററിലൂടെ പങ്ക്‌വെച്ചു. ഇത്തരം പരീക്ഷണ ഘട്ടങ്ങള്‍ ധൈര്യത്തോടെ നിലയുറപ്പിച്ച് എല്ലാവരും പരസ്പരം കരുതലാവണമെന്നും ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പര റദ്ദാക്കിയിരുന്നു. ഐ പി എല്‍ ഏപ്രില്‍ 15 ലേക് നീട്ടിവെച്ചിരുന്നു. ഓസ്‌ട്രേലിയ കിവീസ് മത്സരം റദ്ദാക്കിയിരുന്നു.

pathram:
Leave a Comment