കൊവിഡ് 19 നെ ദുരന്തമായി പ്രഖ്യാപിച്ചു

കൊവിഡ് 19 നെ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. കൊവിഡ് ബാധിച്ച് രണ്ട് പേർ മരിക്കുകയും 83 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാരിന്റെ നടപടി. കൊവിഡ് 19 വ്യാപനം തടയാനും മറ്റും ഇനി ദുരന്തനിവാരണ ഫണ്ട് ഉപയോഗിക്കാം.

കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് കേന്ദ്രസർക്കാർ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. നാല് ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഫണ്ടിൽ നിന്നാണ് പണം നൽകുക. കൊറോണ ബാധിതരുടെ ചികിത്സാ ചെലവ് പൂർണമായും സംസ്ഥാന സർക്കാരുകൾ വഹിക്കണമെന്നും കേന്ദ്രസർക്കാർ നിർദേശിച്ചു. സംസ്ഥാനത്തെ സ്ഥിതി ഗതികൾ പരിശോധിച്ച് എത്രത്തോളം സൗകര്യങ്ങൾ ആവശ്യമെന്ന് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തണമെന്നും കേന്ദ്രം നിർദേശിച്ചു.

കൊവിഡ് 19 നെ തുടർന്ന് ഇന്ത്യയിൽ രണ്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കർണാടക കൽബുർഗി സ്വദേശിയായ 76കാരനും ഡൽഹി സ്വദേശിനിയായ 69കാരിയുമാണ് മരിച്ചത്. ഇതേതുടർന്ന് കനത്ത ജാഗ്രതയിലാണ് രാജ്യം.

pathram desk 2:
Related Post
Leave a Comment