സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ വര്‍ധിച്ചിട്ടും; സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല, രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആശങ്കയില്‍

തിരുവനന്തപുരം:കൊറോണ ഭീതിയില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ വര്‍ധിച്ചിട്ടും സര്‍വകലാശാല പരീക്ഷകള്‍ക്കു മാറ്റമില്ല. കേരള സര്‍വകലാശാല ഡിഗ്രി പരീക്ഷകള്‍ നാളെ തുടങ്ങും. പിജി പരീക്ഷകളും നടത്തും. യാത്ര, താമസം തുടങ്ങിയ കാര്യങ്ങളില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. സ്വകാര്യ ഹോസ്റ്റലുകളും പേയിങ് ഗസ്റ്റ് സൗകര്യങ്ങളും അടയ്ക്കുകയാണ്. ഇതോടെ എവിടെ താമസിക്കുമെന്ന കാര്യത്തിലും വിദ്യാര്‍ഥികള്‍ക്കു വ്യക്തതയില്ല.

തലസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചതോടെ ജനങ്ങള്‍ സ്വയം നിയന്ത്രണത്തിനു തയാറാകണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. കരുതലോടെ പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ് പ്രതിരോധത്തില്‍ സ്ഥിരത കൈവന്നാല്‍ നിയന്ത്രണങ്ങള്‍ കുറയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.

pathram:
Related Post
Leave a Comment