തിരുവനന്തപുരത്തുകാർ ഈ റൂട്ട് മാപ്പ് ഒന്ന് വായിച്ചോളൂ; കോവിഡ് ബാധിച്ചവർ സഞ്ചരിച്ചത് ഈ വഴികളിലൂടെ…

തിരുവനന്തപുരം: ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച മൂന്ന് പേരിൽ രണ്ടു രോഗികൾ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു.യുകെയിൽ നിന്നും ബ്രിട്ടനിൽ നിന്നും വന്നവർ സഞ്ചരിച്ച റൂട്ട് മാപ്പാണ് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചത്. രോഗം സ്ഥരീകരിച്ച ഇറ്റാലിയൻ പൗരന്റെ വിവരം ഉടൻ പുറത്തു വിടുമെന്നും അറിയിച്ചു.

ചാര്‍ട്ടിൽ പറയുന്ന തീയതിയിലെ നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യവിഭാഗത്തിന്റെ സ്ക്രീനിങില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു. സ്ക്രീനിങ്ങിൽ ഉൾപ്പെടാത്തവർ 0471 -2466828, 0471-2730045, 0471-2730067 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും അറിയിച്ചു.

വർക്കലയിൽ നിന്നു മുങ്ങിയ വിദേശികൾ അലക്സാണ്ടർ (28) എലീസ (25). ഇവരെ വിമാനത്താവളത്തിൽ നിന്ന് പൊലീസ് കണ്ടെത്തി ആലുവ സർക്കാർ ആശുപത്രിയിലെ ഐസലേഷൻ വാർഡിലേക്കു മാറ്റി. ഇവർ യുകെ സ്വദേശികൾ ആണ്.

pathram desk 2:
Related Post
Leave a Comment