മുംബൈ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ–ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര റദ്ദാക്കി. പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളാണ് റദ്ദാക്കിയത്. കൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് ബിസിസിഐയുടെ തീരുമാനം. ഈ മാസം 15ന് ലക്‌നൗവിലും 18ന് കൊല്‍ക്കത്തയിലും നടക്കുന്ന രണ്ടും മൂന്നും ഏകദിനങ്ങള്‍ കാണികളെ പ്രവേശിപ്പിക്കാതെ നടത്തുമെന്നാണ് ബിസിസിഐ അറിയിച്ചിരുന്നത്. ഈ തീരുമാനം മാറ്റിയാണ് മത്സരങ്ങള്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്. ധരംശാലയില്‍ 12ന് നടക്കേണ്ടിയിരുന്ന ഒന്നാം ഏകദിനം കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ഫലത്തില്‍, പരമ്പര ഒന്നാകെ റദ്ദാക്കിയതിനു സമാനമാകും സ്ഥിതി.
കൊറോണ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ഏഴ് പേര്‍ ആശുപത്രിയില്‍ നിന്ന് മുങ്ങി
Leave a Comment