സംയുക്തയുടെ പുതിയ ചിത്രങ്ങൾ കണ്ട് അന്തം വിട്ട് ആരാധകർ

മലയാളിയുടെ ഇഷ്ടനടിയായ സംയുക്ത വർമയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക്‌ എന്നും ആകാംക്ഷ ആണ്. ഇപ്പോൾ സംയുക്ത വര്‍മ്മയുടെ പുതിയ ചിത്രങ്ങളാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. സംയുക്തയുടെ യോഗാ ചിത്രങ്ങളാണിവ. മുന്‍പും യോഗാചിത്രങ്ങൾ സംയുക്ത പുറത്തുവിട്ടിരുന്നെങ്കിലും അതിനേക്കാൾ ബുദ്ധിമുട്ടായ പോസുകളാണ് ഇത്തവണത്തേതെന്നാണ് ആരാധകർ പറയുന്നത്.

യോഗ വിദഗ്ധയായ താരം യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങളൊക്കെ നേരത്തേ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൈസൂരിലെ അഷ്ടാംഗ യോഗശാലയില്‍ വെച്ച് യോഗ അഭ്യസിച്ചിരുന്നെന്നും ആ സമയത്തെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതെന്നും സംയുക്ത പറഞ്ഞിരുന്നു.

മനസിനും ശരീരത്തിനു വേണ്ടിയും യോഗ അഭ്യസിക്കുന്നത് നല്ലതാണെന്നും ആസനങ്ങള്‍ ചെയ്യുമ്പോളുള്ള പൂർണതയില്ലായ്മയൊന്നും കാര്യമാക്കേണ്ടതില്ലെന്നും എല്ലാം സ്ത്രീകളും യോഗ അഭ്യസിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നുമാണ് വനിതാ ദിനത്തിൽ യോഗാചിത്രം പങ്കുവെച്ചുകൊണ്ട് സംയുക്ത പറഞ്ഞത്.

pathram desk 2:
Related Post
Leave a Comment