മമ്മൂട്ടി- മഞ്ജു വാര്യര്‍ ചിത്രം ഷൂട്ടിംഗ് നിര്‍ത്തിവച്ചു

ദ പ്രീസ്റ്റിന്റെ ഷൂട്ടിങ് നിര്‍ത്തിവെച്ചത് കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്നാണെന്ന് വ്യാജ പ്രചരണം.
മമ്മൂട്ടിയും മഞ്ജു വാര്യരും നായികാനായകന്‍മാരായി അഭിനയിക്കുന്ന ചിത്രമാണ് ദ പ്രീസ്റ്റ്. മാര്‍ച്ച് 31 വരെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുന്നതെന്നും കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്നാണ് ഇതെന്നുമാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

എന്നാല്‍ മഞ്ജു വാര്യരുടെ തിരക്കുകള്‍ മാനിച്ചാണ് ഷൂട്ടിങ് ബ്രേക്ക് എടുത്തതെന്നും അടുത്ത ഷെഡ്യൂള്‍ ഏപ്രിലില്‍ ആരംഭിക്കാനാണ് ഇരിക്കുന്നതെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. മഞ്ജുവിന് മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുള്ളതു കൊണ്ട് നേരത്ത തീരുമാനിച്ച പ്രകാരമാണ് ഷെഡ്യൂള്‍ ബ്രേക്ക് എടുത്തിരിക്കുന്നത്.

ജോഫിന്‍ ടി ചാക്കോ എന്ന നവാഗത സംവിധായകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആന്റോ ജോസഫ്, ബി. ഉണ്ണികൃഷ്ണന്‍, വി.എന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് ഈ െ്രെകം ത്രില്ലര്‍ ചിത്രം നിര്‍മിക്കുന്നത്. ദീപു പ്രദീപ്, ശ്യാം മേനോന്‍ എന്നിവരുടേതാണ് തിരക്കഥ.

pathram:
Related Post
Leave a Comment