കൊറോണ; പത്തനംതിട്ടയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 12 പേരില്‍ അഞ്ചുപേരുടെ പരിശോധനാഫലങ്ങള്‍ നെഗറ്റീവ്

റാന്നി: കൊറോണയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ടയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 12 പേരില്‍ അഞ്ചുപേരുടെ പരിശോധനാഫലങ്ങള്‍ നെഗറ്റീവ്. ഇനി ഏഴുപേരുടെ ഫലങ്ങള്‍ കൂടി പുറത്തുവരാനുണ്ട്. ചൊവ്വാഴ്ച 12 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ബാക്കി ഏഴുപേരുടെ പരിശോധനാഫലങ്ങള്‍ ബുധനാഴ്ച പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവജാത ശിശുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

pathram:
Related Post
Leave a Comment