കൊറോണ: നാളെ മുതല്‍ മാര്‍ച്ച് 31 വരെ സിനിമാ തിയറ്ററുകള്‍ അടച്ചിടും

കൊച്ചി: സംസ്ഥാനത്ത് നാളെ മുതല്‍ മാര്‍ച്ച് 31 വരെ സിനിമാ തിയറ്ററുകള്‍ അടച്ചിടുമെന്ന് സിനിമാ സംഘടന. കൊച്ചിയില്‍ ചേര്‍ന്ന സിനിമാ സംഘടനകളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ഈ കാലയളവില്‍ റിലീസ് ചെയ്യാനിരുന്ന സിനിമകളുടെ റിലീസുകളും നീട്ടിവയ്‌ക്കേണ്ടി വരും. 16ന് വീണ്ടും ചേരുന്ന യോഗത്തില്‍ അതുവരെയുള്ള സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം മാര്‍ച്ചിനു ശേഷമുള്ള റിലീസുകളുടെ കാര്യത്തില്‍ ഉള്‍പ്പെടെ തീരുമാനം എടുക്കും.

കൊറോണ വൈറസ് വ്യാപിക്കുമെന്ന ഭീതി പരന്നശേഷം തിയറ്ററുകളില്‍ ആളുകള്‍ കയറുന്നത് കാര്യമായി കുറഞ്ഞിട്ടുണ്ട്. മാളുകളിലെ തിയറ്ററുകളെ കാര്യമായി ബാധിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ തിയറ്ററുകളിലും ആളുകളില്ലാത്ത സാഹചര്യമുണ്ട്. തിയറ്ററുകള്‍ അടച്ചിടുന്നതിന് അതത് ജില്ലകളിലെ കലക്ടര്‍മാരുടെ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. അല്ലെങ്കിലും സമൂഹം ഇത്രവലിയ അത്യാപത്ത് നേരിടുമ്പോള്‍ സിനിമാ സമൂഹവും അതിനോട് സഹകരിച്ചു മാത്രമേ നില്‍ക്കുകയുള്ളെന്നും സംഘടനാ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment