പൊതുവേദിയില്‍ വികാരനിര്‍ഭരനായി ദുല്‍ഖര്‍…വിഡിയോ വൈറല്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ പുതിയ തിമിഴ് ചിത്രമാണ് കണ്ണും കണ്ണും കൊള്ളയടിത്താല്‍. സിനിമയുടെ വലിയ വിജയത്തില്‍ സന്തോഷമുണ്ടെന്ന് ദുല്‍ഖര്‍ പറഞ്ഞു. ഇത് പറയുമ്പോള്‍ ദുല്‍ഖറിന്റെ തൊണ്ടയിടറുന്നുണ്ടായിരുന്നു. ഈ സിനിമ തനിക്ക് ഒരുപാട് സ്‌പെഷലാണെന്നും സംവിധായകനിലും ടീമിലും ഒരുപാട് വിശ്വാസമുണ്ടായിരുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു.

ദുല്‍ഖറിന്റെ വാക്കുകള്‍ ഇങ്ങനെ;

‘കണ്ണും കണ്ണും കൊള്ളയടിത്താല്‍ ഒരുപാട് നന്മയുള്ള ചിത്രമാണ്. ചിത്രത്തെ കുറിച്ച് പറയുമ്പോള്‍ ഇമോഷണലാകുകയാണ്. സംവിധായകന്‍ ദേസിങ് പെരിയസാമി അത്രത്തോളം പാഷനേറ്റാണ്. കഥ പറയാന്‍ വന്നപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് അത് വ്യക്തമാണ്. അദ്ദേഹത്തിന് ടെക്‌നിക്കല്‍ സംബന്ധമായ വിഷയങ്ങളില്‍ പോലും ആഴത്തിലുള്ള വിവരമുണ്ട്. ഇതൊക്കെ യുട്യൂബില്‍ നിന്നും പഠിച്ചതാണ്. യഥാര്‍ഥത്തില്‍ ഒരു ഗെയിമറൊന്നുമല്ല.അണിയറ പ്രവര്‍ത്തകരെല്ലാം അത്രത്തോളം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ചിത്രമാണ് ഇത്. അതുകൊണ്ട് തന്നെ അതെല്ലാം സിനിമയില്‍ പ്രതിഫലിച്ചിട്ടുണ്ട്. സംവിധായകന്റെ വലിയ കഴിവിനാല്‍ സിനിമ വര്‍ക്കൗട്ടാകുകയായിരുന്നു. അതുകൊണ്ടാണ് മറ്റെല്ലാം അത്രത്തോളം മികച്ചതായത്.’

‘എന്റെ 25ാമത്തെ സിനിമയാണ് ഇത്, തമിഴിലേക്കുള്ള തിരിച്ചുവരവ്. സിനിമയില്‍ അത്രത്തോളം വിശ്വാസമുണ്ടായിരുന്നു. നല്ല സിനിമയുടെ ഭാഗമാകണമെന്നായിരുന്നു വലിയ ആഗ്രഹം. സെറ്റില്‍ എല്ലാവരും വലിയ സന്തോഷമായിരുന്നു. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും അത്രത്തോളം ലയിച്ച് വര്‍ക്ക് ചെയ്ത സിനിമയാണ്. എല്ലാവരോടും ഒരുപാട് സ്‌നേഹം. ഈ സിനിമയുടെ ഭാഗമാകാന്‍ സാധിച്ചത് വലിയ ഭാഗ്യമാണ്.’

pathram:
Related Post
Leave a Comment