കൊറോണയ്ക്ക് മറുമരുന്ന് കണ്ടുപിടിച്ചുവെന്ന അവകാശവാദവുമായി ചൈനീസ് ഗവേഷകര്‍

കൊറോണയ്ക്ക് മറുമരുന്ന് കണ്ടുപിടിച്ചുവെന്ന അവകാശവാദവുമായി ചൈനീസ് ഗവേഷകര്‍ രംഗത്ത്. വിത്തുകോശ ചികിത്സ ഫലിച്ചുവെന്നാണ് ചൈനീസ് ഗവേഷകരുടെ അവകാശ വാദം.
ഹൃദയസംബന്ധമായ അസുഖങ്ങള്‍, അര്‍ബുദം, പാര്‍ക്കിന്‍സണ്‍സ്, പ്രമേഹം, കരള്‍ രോഗങ്ങള്‍ തലച്ചോറിലെ മുഴകള്‍ നേത്രസംബന്ധമായ രോഗങ്ങള്‍, നാഡീ സംബന്ധമായ തകരാറുകള്‍ എന്നിവയുടെ ചികിത്സയ്ക്ക് വിത്തുകോശങ്ങള്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്.

സമാനമായ രീതിയില്‍ കൊറോണ രോഗത്തിനെതിരെയും വിത്ത് കോശ ചികിത്സ ഫലപ്രദമാണെന്നാണ് ചൈനയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന നാല് രോഗികള്‍ക്ക് വിത്തുകോശ ചികിത്സയെ തുടര്‍ന്ന് അസുഖം ഭേദമായെന്നും റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നുണ്ട്.

പ്രസവസമയത്ത് പൊക്കിള്‍ക്കൊടിയില്‍ നിന്നാണ് മൂലകോശങ്ങള്‍ ശേഖരിക്കുന്നത്. ഈ മൂലകോശങ്ങള്‍ സ്‌റ്റെം സെല്‍ ബാങ്കുകളില്‍ സൂക്ഷിക്കുന്നു. ശരീരത്തിലെ ഏത് കോശങ്ങളായി മാറാനുമുള്ള കഴിവ് ഈ മൂലകോശങ്ങള്‍ക്കുണ്ട്. ഇവ അതിവേഗം വിഭജിച്ച് രോഗം ബാധിച്ച അവയവങ്ങളില്‍ പുതിയ മൂലകോശങ്ങള്‍ ഉണ്ടാക്കി കേടുപാടുകള്‍ പരിഹരിക്കുന്ന മാര്‍ഗമാണ് മൂലകോശ ചികിത്സ.

pathram:
Leave a Comment