സംസ്ഥാനത്ത് ആറു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; ഇതോ രോഗം ബാധിച്ചവരുടെ എണ്ണം 12 ആയി..ഇതില്‍ 11 പേര്‍ ഇറ്റലിയില്‍ നിന്ന് എത്തിയവരുടെ ബന്ധുക്കള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ആറു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം ആകെ 12 ആയി. ഇന്ന് രോഗബാധ സ്ഥിരീകരിച്ച 6 പേരും ഇറ്റലിയില്‍ നിന്നും എത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.

സംസ്ഥാനത്ത് ആളുകള്‍ കൂടിനില്‍ക്കുന്ന സാഹചര്യം പൂര്‍ണ്ണമായും ഒഴിവാക്കണം. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ക്ഷേത്ര ദര്‍ശനങ്ങള്‍ ഒഴിവാക്കണം. ശബരിമല ദര്‍ശനവും ഒഴിവാക്കുന്നതാണ് നല്ലത്. ശബരിമലയിലെ ചടങ്ങുകള്‍ മാറ്റമില്ലാതെ നടക്കും. സംസ്ഥാനത്തെ കലാപരിപാടികളെല്ലാം ഒഴിവാക്കണം.

ഉത്സവങ്ങള്‍ പള്ളിപ്പെരുന്നാളുകള്‍ ഉള്‍പ്പെടെയുള്ള ആഘോഷ പരിപാടികള്‍ ആചാരപ്രകാരമുള്ള ചടങ്ങുകള്‍ മാത്രമാക്കി നടത്തുകയും ആളുകള്‍ കൂടുന്നത് ഒഴിവാക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. വിവാഹത്തിന് ആളുകള്‍ കൂടുന്നത് ഒഴിവാക്കുക. ചടങ്ങുകള്‍ മാത്രമായി നടത്തുക.

വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് സമയത്ത് എത്താന്‍ കഴിയാത്തതു മൂലം ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടും.
മാര്‍ച്ച് 31 വരെ സ്‌കൂളുകള്‍ എല്ലാം അടച്ചിടും. അങ്കനവാടികളില്‍ നല്‍കിവരുന്ന ഭക്ഷണം വീടുകളില്‍ എത്തിച്ചു കൊടുക്കും.

pathram:
Related Post
Leave a Comment