ഡ്രൈവര്‍ സീറ്റില്‍ നിന്നും കാല്‍ മാറ്റാന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടത് ഇഷ്ടപ്പെട്ടില്ല; കാമുകനെ വിളിച്ചു വരുത്തി പെണ്‍കുട്ടി…കെഎസ്ആര്‍ടിസി ബസ് തടഞ്ഞ യുവാവ്, പിന്നീട് നടന്നത് സിനിമയെ വെല്ലും സംഭവങ്ങള്‍…

തൃശൂര്‍: ഡ്രൈവര്‍ സീറ്റില്‍ നിന്നും കാല്‍ മാറ്റാന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടത് ഇഷ്ടപ്പെട്ടില്ല. കാറുമായി എത്തി കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ കാമുകന്് കിട്ടിയത് എട്ടിന്റെ പണി. ബസിന് മുന്നില്‍ സിനിമ സ്‌റ്റൈലില്‍ കാര്‍ നിര്‍ത്തിയായിരുന്നു യുവാവിന്റെ ഷോ. ഇതോടെ ബസ് െ്രെഡവറും യുവാവും തമ്മില്‍ കയ്യാങ്കളിയിലെത്തി. ഇരുവരും തമ്മിലുണ്ടായ സംഘട്ടനത്തിനിടെ ബസിന്റെ താക്കോല്‍ പൊട്ടി. ഇതോടെ ബസിന്റെ ഓട്ടോമാറ്റിക് ഡോര്‍ തുറക്കാന്‍ സാധിക്കാതെയായി. അങ്ങനെ പെണ്‍കുട്ടിയുമായി കടന്ന് കളയാനുള്ള യുവാവിന്റെ ശ്രമം പാളി. യുവാവിനെതിരെ പോലീസ് കെസെടുത്തു. പെണ്‍കുട്ടിയെ ശല്യം ചെയ്തുവെന്ന പരാതിയില്‍ ബസ് െ്രെഡവര്‍ക്ക് എതിരെ കേസെടുത്തു.

കോഴിക്കോട് തൊട്ടില്‍പ്പാലം ഡിപ്പോയുടെ സൂപ്പര്‍ ഫാസ്റ്റ് ബസിലെ െ്രെഡവര്‍ ബാലുശേരി പറാഞ്ചേരി ടിപി രതീഷിനാണു യുവാവിന്റെ മര്‍ദനമേറ്റത്. െ്രെഡവര്‍ സീറ്റില്‍ നിന്നും കാല്‍ മാറ്റാന്‍ െ്രെഡവര്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് ഇഷ്ടപ്പെടാത്ത പെണ്‍കുട്ടി ആണ്‍ സുഹൃത്തിനെ വിളിച്ചു വരുത്തി. തൊട്ടില്‍പ്പാലത്തു നിന്നു കോട്ടയത്തേക്കു പോകുകയായിരുന്ന ബസില്‍ െ്രെഡവര്‍ സീറ്റിനു തൊട്ടുപിന്നില്‍ ഇരിക്കുകയായിരുന്ന യുവതി വളാഞ്ചേരിയില്‍ വച്ച് കാല്‍ െ്രെഡവര്‍ സീറ്റിലേക്കു കയറ്റി വച്ചപ്പോള്‍ തന്റെ ദേഹത്തു തട്ടിയെന്നും കാല്‍ മാറ്റാന്‍ ആവശ്യപ്പെട്ട ഉടന്‍ പെണ്‍കുട്ടി അനുസരിച്ചുവെന്നും രതീഷ് പറയുന്നു.

എന്നാല്‍, 11.30ന് തൃശൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയുടെ പ്രവേശന കവാടത്തിലെത്തിയപ്പോള്‍ കാറുമായി ബസിനെ മറികടന്ന് യുവാവ് ബസ് തടയുകയായിരുന്നു. പെണ്‍കുട്ടിയോടു മാപ്പു പറയണമെന്ന് െ്രെഡവറോട് ആവശ്യപ്പെടുകയും പുറത്തു നിന്ന് െ്രെഡവറെ മര്‍ദിക്കുകയുമായിരുന്നു. സീറ്റിനും സ്റ്റിയറിങ്ങിനും മറ്റും കേടുപാടു സംഭവിച്ചു. ഊരിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ താക്കോല്‍ പൊട്ടി. വാതില്‍ തുറക്കാനാവാത്ത സ്ഥിതിയായി. പെണ്‍കുട്ടിയുമായി കാറില്‍ രക്ഷപ്പെടാനുള്ള യുവാവിന്റെ ശ്രമം ഇതോടെ പാളി. ബസ് സ്റ്റാന്‍ഡിനകത്തേക്കു കൊണ്ടിട്ടപ്പോള്‍ പെണ്‍കുട്ടിയെ അന്വേഷിച്ച് ആണ്‍ സുഹൃത്ത് സ്റ്റാന്‍ഡിനകത്തേക്കും സുഹൃത്തിനെ തേടി പെണ്‍കുട്ടി കാറിനടുത്തേക്കും ഓടി. ഇതോടെ എല്ലാവരുടെയും ശ്രദ്ധ ഇവരിലേക്കാവുകയും തടഞ്ഞു വച്ച് പൊലീസില്‍ ഏല്‍പിക്കുകയുമായിരുന്നു.

pathram:
Related Post
Leave a Comment